സോഷ്യൽ മീഡിയയിൽ നിരവധി ഫോട്ടോഷൂട്ടുകൾ വൈറലാകാറുണ്ട്. എന്നാൽ ഇപ്പോൾ ഏറെ വ്യത്യസ്തമായ ഒരു ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് ഒരു ഫോട്ടോഗ്രാഫർ. മത്തി മീൻ ഉപയോഗിച്ചു കൊണ്ടുള്ള ഈ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ ഏറെ പ്രചാരം നേടുകയാണ്. പ്രശാന്ത് ബാലചന്ദ്രൻ എന്ന എടപ്പാൾ സ്വദേശിയാണ് ഈ കിടിലൻ ചിത്രം പകർത്തിയത്. സ്നൂബി സി എം എന്ന മോഡലാണ് ഈ മത്തി ഫോട്ടോഷൂട്ടിന് വേണ്ടി അണിഞ്ഞൊരുങ്ങിയത്. ഒന്നര കിലോയുടെ മത്തിയാണ് ഫോട്ടോഷൂട്ടിങ് വേണ്ടി ഉപയോഗിച്ചത്.
ഇതിന്റെ മേക്കിങ് വീഡിയോയും അദ്ദേഹം പുറത്ത് വിട്ടിട്ടുണ്ട്
പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് :
മത്തി ഉപയോഗിച്ചൊരു പോർട്രൈറ്റ് ഫോട്ടോഗ്രാഫി ശ്രമം 📸
ഷൂട്ടിന് ശേഷം മത്തിക്കറിയും, മത്തി ഫ്രൈയും കൂട്ടി നന്നായി ഭക്ഷണോം കഴിച്ചു 😎
Portfolio Shoot 📸
Model :Snubi Cm
Photography :Prasanth Balachandran
Retouch :Reenus Babu Retoucher
Special Thanks :Aparna Souparnika
http://www.dreamcatcherwedding.in/
9847076453 / 9946007213
#sonya7iii