സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചാവിഷയമായ കാര്യമാണ് സ്വർണക്കടത്ത് കേസ്. കേരളത്തിലെ സ്വർണക്കടത്ത് കേസിൽ തമിഴ് സിനിമാ മാഫിയ കുടുംബത്തിന്റെ ബന്ധമുണ്ടെന്ന് മീര മിഥുൻ. ട്വിറ്ററിലൂടെയാണ് താരം ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്. അഗരം എന്ന സന്നദ്ധ സംഘടനയുടെ മറവിൽ നടൻ സൂര്യയും കുടുംബവും കള്ളപ്പണം വെളുപ്പിക്കുകയാണെന്നും കേരളത്തിലെ കള്ളക്കടത്ത് കേസിൽ സൂര്യയ്ക്കും കുടുംബത്തിനും ബന്ധമുള്ളതായും നടി പറയുന്നു.
Philanthropy by @Suriya_offl and family is pure money laundering @nakkheeranweb @News18TamilNadu https://t.co/POjyQDsKk0
— Meera Mitun (@meera_mitun) August 1, 2020
കുറച്ചുകാലങ്ങളായി സോഷ്യൽ മീഡിയയിലൂടെ പ്രസിദ്ധ താരങ്ങൾക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത് ആണ് മീരയുടെ സന്തോഷം. വിജയ്, രജനികാന്ത് എന്നിവർ തനിക്കെതിരെ അപകീർത്തിപരമായ കാര്യങ്ങൾ പറഞ്ഞു പരത്തുവെന്നായിരുന്നു മീര മുൻപ് ആരോപണം ഉന്നയിച്ചിരുന്നത്.
As long as you keep secrets & suppress information,you are fundamentally at war with yourself. The critical issue is allowing yourself to know what you know.That takes an enormous amount of courage.#KollywoodMafia #nepotisminKollywood #IAMPURE @nakkheeranweb @News18TamilNadu pic.twitter.com/QquNksfq7Y
— Meera Mitun (@meera_mitun) August 1, 2020
സൂര്യക്കും വിജയിക്കുമെത്തിരെ ആരോപണങ്ങളുന്നയിച്ചതിന്റെ ഭാഗമായി ഇരുവരുടെയും ആരാധകർ കടുത്ത ആക്രമണം ആണ് മീരക്ക് നേരെ നടത്തുന്നത്. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പൂർണ ഉത്തരവാദിത്വം വിജയ്ക്കും സൂര്യയ്ക്കും ആയിരിക്കും എന്നാണ് മീര ഇപ്പോൾ പറയുന്നത്.