ഡോക്ടര്‍ ലവ്, ഈ അടുത്ത കാലത്ത് തുടങ്ങിയ സിനിമകളിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച് പിന്നീട് റെഡ് വൈന്‍, മെമ്മറീസ്, വിശുദ്ധന്, മിസ്റ്റര്‍ ഫ്രോഡ്, അനാര്‍ക്കലി, പാവാട, ബോബി, പട്ടാഭിരാമന്, ബ്രദേഴ്സ് ഡേ, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയ നിരവധി മലയാള സിനിമകളിലും അന്യഭാഷകളിലും അഭിനയിച്ച താരമാണ് മിയ. കഴിഞ്ഞ ദിവസമാണ് കൊച്ചി സ്വദേശിയായ അശ്വിന്റെയും മിയയുടെയും വിവാഹനിശ്ചയം നടന്നത്. ആഗസ്റ്റ് 25 നായിരുന്നു പാലാ കത്തീഡ്രൽ പള്ളിയിൽ വച്ച് മിയയുടെ വിവാഹനിശ്ചയ ചടങ്ങ് നടന്നത്.
ഇന്നലെ മിയ വിവാഹിതയായി. മിയയുടെ ഭർത്താവ് അശ്വിൻ ഫിലിപ്പ് ഒരു ബിസിനസ്സുകാരനാണ്. വളരെ അടുത്ത ബന്ധുക്കൾ മാത്രമായിരുന്നു വിവാഹ ചടങ്ങിൽ പങ്കെടുത്തിരുന്നത്. മിയയുടെ വിവാഹവസ്ത്രം ഏറെ ഏറെ വൈറലായിരുന്നു. ഗൗണിനൊപ്പം ലോങ് വെയിൽ കൂടി ചേർന്നതാണ് വിവാഹവസ്ത്രം.10 വിദഗ്ധരായ തൊഴിലാളികൾ 487 മണിക്കൂറെടുത്താണ് വിവാഹവസ്ത്രം പൂർത്തിയാക്കിയതെന്ന് ലേബൽ എം ഡിസൈനേഴ്സ് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.