ആരാധകർക്ക് സർപ്രൈസ് ഒരുക്കി താൻ വിവാഹിതയായിയെന്ന വാർത്ത പുറത്തു വിട്ടിരിക്കുകയാണ് നടിയും മോഡലുമായ പൂനം പാണ്ഡെ. വർഷങ്ങളായി പ്രണയത്തിലായിരുന്ന സാം ബോംബെയുമായിട്ടാണ് പൂനം വിവാഹിതയായത്. സോഷ്യൽ മീഡിയയിലൂടെ ഇരുവരും ചിത്രങ്ങൾ പുറത്തു വിട്ടിട്ടുണ്ട്.
നഷാ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ച പൂനം പാണ്ഡെ തന്റെ ന്യൂഡ് ഫോട്ടോസുകളിലൂടെയും വീഡിയോകളിലൂടെയുമാണ് ഇപ്പോൾ പ്രശസ്തിയാർജ്ജിച്ചിരിക്കുന്നത്. 2011ൽ ഇന്ത്യ ക്രിക്കറ്റ് വേൾഡ് കപ്പ് നേടുവാണെങ്കിൽ താൻ ന്യൂഡ് ആകുമെന്ന് നടത്തിയ പ്രസ്താവനയിലൂടെയും താരം പ്രശസ്തി നേടിയിരുന്നു.