നവാഗത സംവിധായകൻ ശ്രീകുമാർ മേനോന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി 2018 ഡിസംബർ 14 ന് പുറത്തിറങ്ങിയ മലയാള ചിത്രമാണ് ഒടിയൻ. ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. 2018ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ വിജയാഘോഷം മോഹൻലാലും സംവിധായകൻ ശ്രീകുമാർ മേനോനും നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും മറ്റ് ഒടിയൻ സിനിമ പ്രവർത്തകരും എല്ലാവരും ചേർന്ന് 2019 സെപ്റ്റംബർ 21ന് നടത്തി. ഒടിയൻ വിജയിച്ചതിന്റെ പുരസ്കാരദാനവും അരങ്ങേറി.
കുറെ നന്മകൾ സമ്മാനിച്ച ഈ ചിത്രം തന്റെ ജീവിതവീക്ഷണം വരെ മാറ്റിമറിച്ചു എന്നും മോഹൻലാൽ പറഞ്ഞു. മലയാളത്തിലെ ഏറ്റവും വലിയ ആദ്യദിന കളക്ഷൻ റെക്കോർഡ് നേടിയ ഈ ചിത്രമാണ് മലയാളത്തിലെ ഏറ്റവും വിമർശിക്കപ്പെട്ട ചിത്രമെന്നും താനാണ് ഏറ്റവും വിമർശിക്കപ്പെട്ട സംവിധായകൻ ശ്രീകുമാർ മേനോൻ പറഞ്ഞു. എന്നാൽ ഈ പ്രതിസന്ധികളെ എല്ലാം ഒടിയൻ തരണം ചെയ്തുവെന്നും വളരെയധികം സാറ്റിസ്ഫാക്ഷൻ നൽകുന്ന ഒരു ചിത്രമായിരുന്നു ഇതെന്നും സംവിധായകൻ പറയുന്നു. ചിത്രത്തിനെതിരെ കടുത്ത ഡീഗ്രേഡിങ് നടന്നിട്ടും മോഹൻലാൽ ചിത്രം ചരിത്ര വിജയം കൈവരിച്ചു. പ്രശസ്ത പരസ്യ സംവിധായകനായ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ആദ്യ ഫീച്ചർ ഫിലിമാണ് ഒടിയൻ.