മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മ പ്രമുഖ ടിവി ചാനലായ മഴവിൽ മനോരമക്കൊപ്പം ചേർന്നൊരുക്കിയ മെഗാഷോ അമ്മ മഴവില്ല് വമ്പൻ വിജയമായി തീർന്നിരിക്കുകയാണ്. പ്രോഗ്രാമിന്റെ ടെലികാസ്റ്റിംഗിനായി കാത്തിരിക്കുകയാണ് മലയാളികൾ ഏവരും. മെയ് 19, 20 ശനിയും ഞായറും രാത്രി 7 മണിക്കാണ് മഴവിൽ മനോരമയിൽ ‘അമ്മ മഴവില്ല്’ സംപ്രേക്ഷണം. പ്രോഗ്രാമിന്റെ ധാരാളം പ്രോമോ വിഡിയോകൾ മഴവിൽ മനോരമ പുറത്തിറക്കിയിട്ടുണ്ട്. അതിൽ ഏറ്റവും രസകരമായ ഒന്നാണ് ലാലേട്ടനും മമ്മുക്കയും ഒരു കൂട്ടം നടിമാരും ഒരുമിച്ച് വേദിയിലെത്തുന്ന ഒരു സ്കിറ്റിന്റെ പ്രോമോ. അമ്മ മെഗാഷോയുടെ ലാഭവിഹിതം അമ്മ സംഘടന നടത്തുന്ന ചാരിറ്റി പ്രവർത്തനങ്ങൾക്കായിട്ടാണ് ഉപയോഗിക്കുന്നത്. അവശരായ കലാകാരന്മാരെ സഹായിക്കുകയും ഒരു നിശ്ചിത തുക പെൻഷനായി അവർക്ക് സംഘടന നൽകുകയും ചെയ്യുന്നുണ്ട്.