ബോളിവുഡ് താരം സഞ്ജയ് ദത്തിനും കുടുംബത്തിനും ഒപ്പം ദീപാവലി ആഘോഷിച്ച് നടൻ മോഹൻലാലും ഭാര്യ സുചിത്രയും. സഞ്ജയ് ദത്തിനൊപ്പം ദീപാവലി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ നടൻ മോഹൻലാൽ തന്നെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. സഞ്ജയ് ദത്തിന്ന്റെ ഭാര്യ മന്യതയും ഒപ്പമുണ്ടായിരുന്നു. ദുബായിൽ വെച്ച് ആയിരുന്നു ആഘോഷം. മോഹൻലാലിന്റെയും സഞ്ജയ് ദത്തിന്റെയും സുഹൃത്തായ സമീർ ഹംസയും ആഘോഷങ്ങളിൽ പങ്കുചേർന്ന് ഒപ്പമുണ്ടായിരുന്നു. ദുബായിൽ സഞ്ജയ് ദത്തിന്റെ വീട്ടിൽ വെച്ചായിരുന്നു ആഘോഷങ്ങൾ.
‘സഞ്ജു ബാബയ്ക്കൊപ്പം ദീപാവലി ആഘോഷം’ എന്ന കുറിപ്പോടെയാണ് മോഹൻലാൽ ചിത്രങ്ങൾ പങ്കുവെച്ചത്. കഴിഞ്ഞവർഷവും സഞ്ജയ് ദത്തിനും കുടുംബത്തിനും ഒപ്പമായിരുന്നു മോഹൻലാലിന്റെ ദീപാവലി ആഘോഷം. ദുബായിൽ മോഹൻലാൽ എത്തുമ്പോൾ ഇരുകുടുംബങ്ങളും ഒത്തുകൂടാറുണ്ട്.
അതേസമയം, മോഹൻലാൽ നായകനായി എത്തുന്ന പ്രിയദർശൻ സംവിധാനം ചെയ്യുന്ന ‘മരക്കാർ’ എന്ന ചിത്രം ഒ ടി ടിയിൽ തന്നെ റിലീസ് ചെയ്യുമെന്ന് വ്യക്തമായി. കഴിഞ്ഞദിവസം ചിത്രത്തിന്റെ നിർമാതാവ് ആന്റണി പെരുമ്പാവൂർ ആണ് ഇക്കാര്യം അറിയിച്ചത്. മരക്കാർ ഒ ടി ടി യിൽ തന്നെ റിലീസ് ചെയ്യുമെന്ന ഔദ്യോഗിക പ്രഖ്യാപനത്തിനു പിന്നാലെ മരക്കാർ കൂടാതെ ബ്രോ ഡാഡി, ട്വൽത് മാൻ, എലോൺ, പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം എന്നിവയും ഒ ടി ടിയിൽ തന്നെ റിലീസ് ചെയ്യുമെന്ന് ആന്റണി പെരുമ്പാവൂർ അറയിച്ചു. മോഹൻലാൽ ആദ്യമായി സംവിധായകൻ ആകുന്ന ചിത്രം ബറോസ് അണിയറയിൽ ഒരുങ്ങുകയാണ്. ആറാട്ട് മോഹൻലാലിന്റേതായി റിലീസിന് ഒരുങ്ങുന്ന മറ്റൊരു ചിത്രം. സഞ്ജയ് ദത്തിന്റെ ആരാധകർ കാത്തിരിക്കുന്ന ചിത്രം കെജിഎഫ് 2 ആണ്. കെജിഎഫ് 2വിൽ വില്ലൻ കഥാപാത്രത്തെയാണ് സഞ്ജയ് ദത്ത് അവതരിപ്പിക്കുന്നത്.
View this post on Instagram
View this post on Instagram
View this post on Instagram