മലയാളികളുടെ പ്രിയതാരം മോഹന്‍ലാലിന്റെ പാചകത്തോടുള്ള ഇഷ്ടം പറഞ്ഞറിയിക്കേണ്ടല്ലോ. ലാലേട്ടന് തന്റെ പാചക പരീക്ഷണളുടെ വിഡിയോയും റെസിപ്പികളുമൊക്കെ മുമ്പും പ്രേക്ഷകര്‍ക്കായി പങ്കുവച്ചിട്ടുണ്ട്. ഭക്ഷണം ഒരുക്കുന്നതും അതു മറ്റുള്ളവര്‍ക്കായി വിളമ്പുന്നതും ലാലേട്ടന് വളരെ ഇഷ്ടമാണ്. ലാലേട്ടന് അടുത്തിടെ പങ്കുവച്ച തന്റെ ചില പാചക വിഡിയോകള്‍ വളരെ വേഗമാണ് സോഷ്യല്‍മീഡിയയില്‍ വൈറല്‍ ആയത്.
ഇപ്പോഴിതാ, തന്റെ സ്പെഷ്യല്‍ ചിക്കന്‍ കറിയുടെ റെസിപ്പിയുമായാണ് ലാലേട്ടന് എത്തിയിരിക്കുന്നത്. വെള്ളം ചേര്‍ക്കാതെ, തേങ്ങ ചുട്ട് ചതച്ച് ചേര്‍ത്താണ് ലാലേട്ടന്റെ പുതിയ ചിക്കന്‍ കറി തയാറാകുന്നത്. വിഡിയോയില്‍ ലാലേട്ടനൊപ്പം അദ്ദേഹത്തിന്റെ ഭാര്യ സുചിത്രയുമുണ്ട്. ഇതിനോടകം തന്നെ വിഡിയോ വൈറല്‍ ആയിക്കഴിഞ്ഞു.