ഉന്നത വിജയം കരസ്ഥമാക്കിയ കൊച്ചു മിടുക്കന് തന്റെ സമ്മാനം വീട്ടിൽ എത്തിച്ചു കൊണ്ട് ദുൽഖർ സൽമാൻ താരമായിരുന്നു. സിബിഎസ്ഇ പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ തൊടുപുഴ സ്വദേശി വിനായകിന് ആണ് ഏറ്റവും പുതിയ മോഡലിൽ ഉള്ള സ്മാർട്ട്ഫോൺ ദുൽഖർസൽമാൻ വീട്ടിൽ എത്തിച്ചു കൊടുത്തത്. ഫോണിൽ വിളിച്ച് ദുൽഖർസൽമാൻ വിനായകിനെ നേരിട്ട് അഭിനന്ദിച്ചിരുന്നു. ഇപ്പോൾ അഭിനന്ദനങ്ങൾ അറിയിക്കുക മോഹൻലാൽ വിനായകിനെ വിലിച്ചിരിക്കുകയാണ്.
വിനായകിന്റെ നേട്ടത്തിൽ ഒരുപാട് സന്തോഷമുണ്ടെന്നും എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ധൈര്യമായി വിളിക്കാം എന്ന വാഗ്ദാനം നൽകി കൊണ്ടാണ് മോഹൻലാൽ വിളിച്ചത്. ഇനി എന്താണ് അടുത്ത പദ്ധതി എന്ന ചോദ്യത്തിന് ബികോം ഡൽഹി യൂണിവേഴ്സിറ്റിയിൽ പഠിക്കണം എന്നാണ് തന്റെ ആഗ്രഹം എന്ന് പറഞ്ഞ വിനായകിനോട് പഠനത്തിന് വേണ്ട എന്ത് സഹായവും വിശ്വശാന്തി ട്രസ്റ്റ് വഴി നൽകാമെന്ന് ഉറപ്പ് നൽകിയാണ് താരം ഫോൺ സംഭാഷണം അവസാനിപ്പിച്ചത്.
സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ കൊമേഴ്സ് വിഭാഗത്തിൽ ഇന്ത്യയിൽ തന്നെ ഏറ്റവുമധികം മാർക്ക് വിനായകാണ് കരസ്ഥമാക്കിയത്. 500 ൽ 493 മാർക്ക്. നേര്യമംഗലം ജവഹർ നവോദയ വിദ്യാലയത്തിലായിരുന്നു വിനായകിന്റെ പഠനം. മൻകീ ബാത്തിലൂടെ പ്രധാനമന്ത്രിയും വിനായകിനെ അഭിനന്ദിച്ചിരുന്നു.
ഹലോ.. ഞാൻ മോഹൻലാൽ അങ്കിളാണ്
😍😍🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
അത് കലക്കി കഴിവുള്ള പയ്യനെ ലാലേട്ടൻ അങ്ങ് ഏറ്റെടുത്തു 😍😍😍
ആദ്യം പ്രധാനമന്ത്രി മോഡി ജി ഇപ്പോ ദേ ലാലേട്ടനും❤️ ആഗ്രഹിച്ച ഉയരങ്ങളിൽ എത്തട്ടെ.@Mohanlal 😍🥰🥰🥰🥰 pic.twitter.com/HwrtIR9AlN— Rudra Sena Athaloor (@RudrasenaATR) August 3, 2020