കൊവിഡ് പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന കേരളത്തിന് പിറന്നാള്‍ ദിനത്തില്‍ സഹായവുമായി നടന് മോഹന്‍ലാല്‍. കേരളത്തിലെ വിവിധ ആശുപത്രികളിലേക്ക് മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൌണ്ടേഷന്റെ ഒന്നരക്കോടി രൂപക്ക് മുകളിലുള്ള സഹായം ആണ് എത്തുന്നത്. അറുപത്തിയൊന്നാം പിറന്നാള്‍ ദിനമായ ഇന്ന് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് മോഹന്‍ലാല്‍ ഈ സഹായം പ്രഖ്യാപിച്ചത്. തന്റെ അച്ഛന്റെയും അമ്മയുടെയും പേരില്‍ മോഹന്‍ലാല്‍ നടത്തുന്ന ചാരിറ്റി ഫൗണ്ടേഷന് ആണ് വിശ്വശാന്തി. ഓക്സിജന്‍ ലഭ്യതയുള്ള 200 ഇല് അധികം കിടക്കകള്‍, വെന്റിലേറ്റര്‍ സൗകര്യമുള്ള പത്തോളം ഐ സി യു ബെഡ്ഡുകള്‍ എന്നിവ എത്തിക്കാനാണ് നീക്കം.
കൂടാതെ, ഒന്നരക്കോടി രൂപ വില വരുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍, പോര്‍ട്ടബിള്‍ എക്സ് റേ മെഷീനുകള്‍ എന്നിവയും വിവിധ ആശുപത്രികളില്‍ എത്തിക്കും. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ രണ്ടു വാര്‍ഡുകളിലേക്കും ട്രയേജ് വാര്‍ഡിലേക്കും ഉള്ള ഓക്സിജന്‍ പൈപ്പ് ലൈനുകള്‍ സ്ഥാപിക്കാന്‍ ഉള്ള സഹായവും താരം ചെയ്തിരുന്നു. ഇ വൈ ജിഡിഎസ്, യു എസ് ടെക്നോളജി എന്നിവയും ആയി ചേര്‍ന്നാണ് അദ്ദേഹം ഈ കാര്യങ്ങള്‍ നടപ്പിലാക്കുന്നത്. കേരളാ സര്‍ക്കാരിന്റെ കാസ്പ് പ്ലാനില്‍ വരുന്ന, രോഗികള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന ആശുപത്രികളിലേക്കാണ് മോഹന്‍ലാല്‍ ഈ സഹായങ്ങള്‍ എത്തിച്ചിരിക്കുന്നത്.
കേരള സര്‍ക്കാരിന്റെ കാസ്പ് പദ്ധതിയില്‍ രോഗികള്‍ക്ക് സൗജന്യ ചികിത്സ നല്കുന്ന താഴെ പറയുന്ന ആശുപത്രികളെയാണ്, ഈ പദ്ധതിയില്‍ പങ്കാളികളായി വിശ്വശാന്തി ഫൗണ്ടേഷന് തെരെഞ്ഞെടുത്തിട്ടുള്ളത്.
1. ഗവ.മെഡിക്കല്‍ കോളേജ്, കളമശ്ശേരി
2. ഇന്ദിരാ ഗാന്ധി കോ-ഓപ്പറേറ്റിവ് ഹോസ്പിറ്റല്‍, എറണാകുളം
3. ലക്ഷ്മി ഹോസ്പിറ്റല്‍, എറണാകുളം & ആലുവ
4. എസ് പി ഫോര്‍ട്ട് ഹോസ്പിറ്റല്‍, തിരുവനന്തപുരം
5. സുധീന്ദ്ര മെഡിക്കല്‍ മിഷന്, എറണാകുളം
6. ആറ്റുകാല്‍ ദേവി ട്രസ്റ്റ് ഹോസ്പിറ്റല്‍, തിരുവനന്തപുരം
7. കൃഷ്ണ ഹോസ്പിറ്റല്‍, എറണാകുളം
8. ഭാരത് ഹോസ്പിറ്റല്‍, കോട്ടയം
9. സറഫ് ഹോസ്പിറ്റല്‍, എറണാകുളം
10. സേവന ഹോസ്പിറ്റല്‍, പാലക്കാട്
11. ലോര്‍ഡ്സ് ഹോസ്പിറ്റല്‍, തിരുവനന്തപുരം
12. ലേക്ഷോര് ഹോസ്പിറ്റല്‍, എറണാകുളം
13. ഗവ.താലൂക്ക് ഹോസ്പിറ്റല്‍, പട്ടാമ്പി
Viswasanthi Foundation has provided 200+ oxygen support beds & 10 ICU beds with ventilator & portable X-ray machines – to various hospitals in Kerala. Also providing support for the installation of Oxygen Pipeline to wards and Triage ward of Kalamassery Medical College.1/3 pic.twitter.com/7Au3ZjwRGE
— Mohanlal (@Mohanlal) May 21, 2021