മോഹൻലാൽ എന്ന അഭിനേതാവിനെ ഇഷ്ടപ്പെടാത്തവരായി ആരാണുള്ളത്. തന്റെ നിഷ്കളങ്കമായ ചിരിയിലൂടെയും ഭാവാഭിനയത്തിലൂടെയും അദ്ദേഹം ഇപ്പോഴും ആരാധകർ നെഞ്ചിലേറ്റുന്നു. എന്നും ആരാധകർക്ക് ഹരമായ ലാലേട്ടന്റെ സാനിധ്യം ഏറ്റവും കൂടുതൽ വാദ്യാഘോഷങ്ങളോടെ ആരാധകർ ഏറ്റെടുത്തത് പാലക്കാട് പുത്തൂരിലെ തിരുപാരായ്ക്കൽ നൃത്ത-സംഗീതോത്സവം ഉത്ഘാടനം ചെയ്യാൻ എത്തിയപ്പോഴാണ്.
ഹർഷാരവത്തോടെ ഓരോ ആരാധകന്റെ നെഞ്ചിലേക്ക് നിറസാന്നിധ്യമായാണ് ലാലേട്ടൻ അവിടെ അവതരിച്ചത്. നല്ല മഴ,ലാലേട്ടൻ വരുമെന്നുകരുതിയിരുന്ന ആരാധകരുടെ ഇടയിലേക്ക് ലാലേട്ടൻ മഴകാരണം വരില്ല എന്നുള്ള അന്നൗൺസ്മെന്റ്. ആളുകളുടെ മനസും ശരിക്കും മരവിച്ചതുപോലെ. അതിനിടയിലേക്ക് ലാലേട്ടന്റെ റോയൽ എൻട്രി. ആരാധകലക്ഷങ്ങൾ നെഞ്ചിലേറ്റിയ ലാലേട്ടന്റെ മാസ്മരിക ശബ്ദം അതിനോടൊപ്പം നെഞ്ചിനകത്ത് ലാലേട്ടൻ എന്നുള്ള ക്യൂൻ സിനിമയിലെ ഗാനവും എല്ലാം കൊണ്ടും വ്യത്യസ്തമായ ഈ വേദിയിൽ ലാലേട്ടന്റെ നെഞ്ചിനകത്ത് കയറിപറ്റിയത് ഒരു ആരാധകനാണ്.
ഉത്ഘാടന വേദിയിൽ തന്നെ കാത്തിരുന്ന കണ്ണുകാണാൻ സാധിക്കാത്ത ഒരു ആരാധകന്റെ മനസിലേക്ക് അവന്റെ ഇരുട്ടിൽ വെളിച്ചമായി അവതരിക്കുന്ന ലാലേട്ടനെ നമുക്ക് മനസ്സുനിറഞ്ഞു കാണാൻ സാധിക്കുമായിരുന്നു.
തന്റെ ആഗ്രഹം ലാലേട്ടനെ ഒന്ന് കാണാൻ പറ്റിയില്ലെങ്കിലും ഒന്ന് അടുത്തുനിൽക്കണമെന്നായിരുന്നു. വേദിയിൽ നിന്ന സംഘടകരിൽ ഒരാൾ അദ്ദേഹത്തെക്കുറിച്ച് ലാലേട്ടനോട് പറയുകയും തൻറെ മുൻപിലേക്ക് അദ്ദേഹത്തെ കൊണ്ടുവരികയായിരുന്നു. അടുത്ത് കണ്ടപ്പോൾ ലാലേട്ടൻ മനസ്സുനിറഞ്ഞു കെട്ടിപിടിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ഇരുളിൽ ഒരു നേർത്ത പ്രകാശത്തെ കൊണ്ടുവരാൻ സാധിച്ചു. എന്നും മനസ്സിൽ തങ്ങിനിൽക്കുന്നതും ആരാധകരോടുള്ള ഇത്തരം നന്മയും സ്നേഹവും നിറഞ്ഞ സമീപനവും എല്ലാമാണ് അദ്ദേഹത്തെ ആരാധകർക്ക് പ്രീയങ്കരനാക്കുന്നത്. ലാലേട്ടന്റെ ഇത്തരം പ്രവർത്തികൾ കാണുമ്പോൾ ആർക്കാണ് അദ്ദേഹത്തെ നെഞ്ചിലേറ്റാൻ സാധിക്കാത്തത്. എന്നും ആരാധകരുടെ നെഞ്ചിൽ തന്നെയാണ് ലാലേട്ടൻ.