Friday, April 10

ബിഗ്ബ്രദർ ആഘോഷമാക്കി ആരാധകർ; ചിത്രം ഏറ്റെടുത്ത് കുടുംബപ്രേക്ഷകർ

Google+ Pinterest LinkedIn Tumblr +

മോഹൻലാൽ – സിദ്ധിഖ് കൂട്ടുകെട്ട് വീണ്ടുമൊന്നിച്ച ബിഗ് ബ്രദർ ഇന്ന് തീയറ്ററുകളിലെത്തിയിരിക്കുകയാണ്. ഇരട്ട ജീവപര്യന്തം കഴിഞ്ഞ് 24 വർഷങ്ങൾക്ക് ശേഷം വീട്ടിലേക്ക് തിരികെയെത്തുന്ന സച്ചിദാനന്ദൻ എന്ന കഥാപാത്രത്തെ വീട്ടുക്കാർ സ്വീകരിച്ച അതേ ആഘോഷങ്ങളോട് കൂടിയാണ് ചിത്രത്തെ ആരാധകരും സ്വീകരിച്ചിരിക്കുന്നത്. ആരവങ്ങളും ആഘോഷങ്ങളും നിറഞ്ഞ ഫാൻസ്‌ ഷോകളുമായി രാവിലെ മുതലേ ആഹ്ലാദത്തിമിർപ്പിലായിരുന്ന ആരാധകർക്ക് മികച്ചൊരു വിരുന്ന് തന്നെയാണ് ചിത്രം സമ്മാനിച്ചത്.

ലാലേട്ടൻ ആരാധകരെ എന്ന പോലെ തന്നെ കുടുംബപ്രേക്ഷകർക്കും ഇഷ്ടപ്പെടത്തക്ക തമാശകളും ആക്ഷനും പ്രണയവും എല്ലാം നിറഞ്ഞതാണ് ചിത്രം. മോഹൻലാലിന് ഒപ്പം ബോളിവുഡ് താരം അർബാസ് ഖാൻ, അനൂപ് മേനോൻ, സിദ്ദിഖ്, ടിനി ടോം, വിഷ്ണു ഉണ്ണികൃഷ്ണൻ, ഇർഷാദ് തുടങ്ങി ഒരു വലിയ താര നിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിൽ നായികയായി എത്തിയത് ഒരു പുതുമുഖ നടി ആണ്. മിർണ്ണ മേനോൻ എന്നാണ് താരത്തിന്റെ പേര്.

മോഹൻലാലിന്റെ സഹോദരന്മാരായി രണ്ട് പേരാണ് അഭിനയിക്കുന്നത്. അനൂപ് മേനോനും ജൂണിലെ ഒരു നായകൻ സർജാനോ ഖാലീദുമാണ് ചിത്രത്തിൽ മോഹൻലാലിന്റെ സഹോദരങ്ങളായി എത്തുന്നത്. ചിത്രത്തിൽ ബോളിവുഡ് താരം അർബാസ് ഖാനും അണിനിരക്കുന്നുണ്ട്. സൽമാൻ ഖാന്റെ സഹോദരനാണ് അർബാസ്. വേദാന്തം ഐപിഎസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അർബാസ് അവതരിപ്പിക്കുന്നത്.

“Lucifer”
Loading...
Share.

About Author

Comments are closed.