വീട്ടിലെ ജൈവ കൃഷിയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് നടന് മോഹന്‍ലാല്‍. കഴിഞ്ഞ ലോക്ക് ഡൗണ്‍ സമയത്ത് താരം കൊച്ചിയിലെ വീട്ടിലെ ജൈവകൃഷിയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിട്ടിരുന്നു. ഇപ്പോഴിതാ തന്റെ വീട്ടിലെ ജൈവ കൃഷിയുടെ വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് മോഹന്‍ലാല്‍. വളരെ ചെറിയ ഒരു സ്ഥലത്താണ് താന്‍ ഇത്രയും ചെയ്തു എടുത്തത് എന്നും, സ്ഥലമില്ലാത്തവര്‍ക്കു വീടിന്റെ ടെറസിനു മുകളില്‍ ഗ്രോ ബാഗുകളില്‍ ജൈവ കൃഷി ചെയ്തു ആവശ്യമുള്ള പച്ചക്കറികള്‍ ഉണ്ടാക്കാമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ നാലഞ്ച് വര്‍ഷമായി ഈ പച്ചക്കറികളാണ് തന്റെ വീട്ടില്‍ ഭക്ഷണം ഉണ്ടാക്കാന്‍ എടുക്കുന്നതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. തക്കാളി, പാവയ്ക്കാ, പടവലങ്ങ, മുരിങ്ങ, ചുരക്ക, അച്ചിങ്ങ, വെണ്ടയ്ക്ക, പച്ചമുളക്, മത്തങ്ങാ, ചോളം, കപ്പ, പീച്ചിങ്ങ എന്നിവയെല്ലാം മോഹന്‍ലാലിന്റെ കൃഷിയിടത്തിലുള്ളത്. ജൈവകൃഷി ഒരു ശീലം ആവട്ടെ എന്നും അതുവഴി ജീവിതം സുരക്ഷിതമാവട്ടെ എന്നും കൂടി സൂചിപ്പിച്ചു കൊണ്ടാണ് അദ്ദേഹത്തിന്റെ ഈ പുതിയ വീഡിയോ അവസാനിക്കുന്നത്.