ഏഴു വർഷത്തിനു ശേഷം രണ്ടാം ഭാഗം ഒരുങ്ങുന്ന ചിത്രമാണ് ദൃശ്യം. ജോർജ്ജുകുട്ടിയായി മോഹൻലാൽ എത്തുന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന രണ്ടാം ഭാഗത്തിൽ ഒന്നാം ഭാഗത്തിൽ അഭിനയിച്ച ഒട്ടുമിക്ക താരങ്ങളും അണിനിരക്കുന്നുണ്ട്. സെപ്തംബര്‍ 21ന് കൊച്ചിയില്‍ ചിത്രീകരണമാരംഭിച്ച ദൃശ്യം സെക്കന്‍ഡ് 46ാം ദിവസം തൊടുപുഴയില്‍ പൂര്‍ത്തിയായി. 56 ദിവസമായിരുന്നു ചിത്രീകരണം പ്ലാന്‍ ചെയ്തിരുന്നതെന്നും പത്ത് ദിവസം മുമ്പേ പൂര്‍ത്തിയാക്കാനായെന്നും സംവിധായകന് ജീത്തു ജോസഫ് പറഞ്ഞു.
ഷൂട്ടിംഗ് അവസാനിച്ചതോടെ ജോർജുകുട്ടി ദുബായിലേക്ക് യാത്ര ആയിരിക്കുകയാണ്. സുഹൃത്ത് സമീർ ഹംസയും അദ്ദേഹത്തിനൊപ്പമുണ്ട്. സന്ദർശന കാരണം വ്യക്തമല്ല. ദുബായിൽ നിന്നും തിരിച്ചെത്തിയാലുടൻ അദ്ദേഹം ബി. ഉണ്ണികൃഷ്ണന് ചിത്രത്തിൽ ജോയിൻ ചെയ്യും.
രണ്ടാം ഭാഗത്തിൽ ചെറിയൊരു ട്വിസ്റ്റ് ഉണ്ടെന്നാണ് ജിത്തു ജോസഫ് പറയുന്നത്. മീന, അന്‍സിബ ഹസന്, എസ്തര് അനില്‍ തുടങ്ങിയവര്‍ക്കൊപ്പം സിദ്ധിഖ്, ആശാ ശരത്ത് തുടങ്ങിയവരും തങ്ങളുടെ കഥാപാത്രങ്ങളായി തിരിച്ചെത്തുന്നു. ദൃശ്യം 2 വിന്റെതായി അടുത്തിടെ പുറത്തിറത്തിറങ്ങിയ ലൊക്കേഷന്‍ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചു കൊണ്ടായിരുന്നു ചിത്രീകരണം നടത്തിയത്. മോഹൻലാൽ ഉൾപ്പെടെ താരങ്ങളെല്ലാം കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചുകൊണ്ട് ഹോട്ടലിൽ തന്നെയായിരുന്നു.