മെഗാ ബ്ലോക്ക്ബസ്റ്റർ ദൃശ്യത്തിന് ശേഷം മോഹൻലാൽ – ജീത്തു ജോസഫ് ചിത്രം റാമിന്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. തീയറ്ററുകൾ ജനസാഗരമാക്കി ആനി വരെയുള്ള എല്ലാ റെക്കോർഡുകളും പിഴുതെറിഞ്ഞ ദൃശ്യത്തിന് ശേഷം ജീത്തു ജോസഫും മോഹൻലാലും വീണ്ടും ഒന്നിക്കുന്നുവെന്ന വാർത്ത പ്രേക്ഷകരെ തെല്ലൊന്നുമല്ല സന്തോഷിപ്പിച്ചത്. പക്കാ ആക്ഷൻ ത്രില്ലറായ ചിത്രത്തിൽ തൃഷയാണ് നായികയായി എത്തുന്നത്. ആറു രാജ്യങ്ങളിൽ ആറു വർഷമായി നടക്കുന്ന ആറു മരണങ്ങളെ കുറിച്ചാണ് ചിത്രം ചർച്ച ചെയ്യുന്നത് എന്നും റിപ്പോർട്ടുകളുണ്ട്. ഏറ്റവും കൂടുതൽ മുതൽ മുടക്കിൽ അണിയിച്ചൊരുക്കുന്ന ജിത്തുജോസഫ് ചിത്രമാണിത്. ഏകദേശം നൂറ് ദിവസത്തോളം നീണ്ടു നിൽക്കുന്ന ഷൂട്ടിംഗ് ഉണ്ടെന്നാണ് അറിയുവാൻ കഴിയുന്നത്.