ആറു വർഷത്തെ കാത്തിരിപ്പിനുശേഷം ദൃശ്യം 2ന്റെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. കൊച്ചിയിൽ ഷെഡ്യൂൾ ചെയ്ത ഷൂട്ടിങ് അവസാനിച്ച സംഘം തൊടുപുഴ ഷെഡ്യൂൾഡ് ഷൂട്ടിങ്ലേക്ക് കടന്നിരിക്കുന്നു. വഴിത്തല സ്വദേശി മഠത്തിപ്പറമ്പില്‍ ജോസഫിന്റെ വീടാണ് ഏഴ് വര്‍ഷം മുന്‍പ് ദൃശ്യത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ജോര്‍ജുകുട്ടിയുടെ വീടായി ചിത്രീകരിച്ചത്. ദൃശ്യം 2ലും പ്രധാന ലൊക്കേഷനാണ് ഈ വീട്.
ഇപ്പോൾ മോഹൻലാലിന്റെ പുതിയ ഒരു ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. കൂളിംഗ് ഗ്ലാസ്സ് വെച്ചുള്ള ലാലേട്ടന്റെ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ ഒന്നാകെ.
വലിയ സന്നാഹങ്ങൾ ഒരുക്കിയാണ് ഷൂട്ടിംഗ് തുടങ്ങിയത്. ഷൂട്ടിങ്ങിൽ ഉള്ള എല്ലാ ആൾക്കാരെയും ക്വാറന്റൈൻ ചെയ്തു കൊണ്ടാണ് ചിത്രീകരണം ആരംഭിച്ചത്. കോവിഡ് കണക്കുകൾ ദിനംപ്രതി ഉയർന്നു വരുന്ന സാഹചര്യത്തിൽ എങ്ങനെ ഷൂട്ടിങ് ആരംഭിക്കും എന്ന പ്രതിസന്ധി ഘട്ടത്തിലാണ് നിർമാതാക്കളും അഭിനേതാക്കളും. അങ്ങനെയാണ് ആളുകളെ ക്വാറന്റൈൻ ചെയ്തുകൊണ്ട് ചിത്രീകരണം ആരംഭിക്കാമെന്ന തീരുമാനമെടുത്തത്