മലയാളത്തിലെ കംപ്ലീറ്റ് ആക്ടർ ആണ് മോഹൻലാൽ. അദ്ദേഹത്തിന്റെ ഓരോ കഥകളും ഓരോ ചിത്രങ്ങളും പ്രേക്ഷകർ ഏറ്റെടുക്കുന്നത് താരത്തിനോടുള്ള ഇഷ്ടം കൊണ്ട് തന്നെയാണ്. തലമുറകളുടെ ലാലേട്ടൻ ആയി മോഹൻലാൽ ഇന്നും മലയാളികളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. അദ്ദേഹത്തിന്റെ നടനവൈഭവം മലയാളികൾ കണ്ടിട്ട് 40 വർഷങ്ങൾ പിന്നിടുകയാണ്.
ലോകം മുഴുവൻ കൊറോണ വൈറസ് ബാധിച്ചപ്പോൾ താരങ്ങളടക്കം എല്ലാവരും വീട്ടിൽ തന്നെയാണ്. അദ്ദേഹം ഭാര്യയോടും പ്രണവ് മോഹൻലാലിനോടൊപ്പം ചെന്നൈയിലെ വീട്ടിലായിരുന്നു താമസം. തന്റെ അറുപതാംപിറന്നാൾ ആഘോഷിച്ചപ്പോൾ മോഹൻലാൽ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. അതിൽ താടി വെച്ചുള്ള ലുക്കിലാണ് മോഹൻലാൽ എത്തിയത്. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിൽ ഈ ലൂക്കിലാണ് അദ്ദേഹം എത്തുന്നത് എന്ന വാർത്തകളും ഉയർന്നിരുന്നു.
ഇപ്പോൾ മോഹൻലാലിന്റെ ഫാൻസ് പേജുകളിൽ അദ്ദേഹത്തിന്റെ പുത്തൻ ലുക്ക് എന്ന പേരിൽ ഒരു ചിത്രം വൈറലാകുന്നുണ്ട്. നീളൻ താടിയും മെലിഞ്ഞ ശരീരവും ആണ് ചിത്രത്തിൽ കാണുവാൻ സാധിക്കുന്നത്. എന്നാൽ ഇത് എപ്പോഴത്തെ ചിത്രങ്ങൾ ആണെന്ന് ഇതുവരെ അറിവായിട്ടില്ല.