ലോക്ഡൗണ്‍ കാലത്ത് സോഷ്യല്‍മീഡിയയില്‍ സജീവമാണ് താരങ്ങളെല്ലാം. ലോക്ഡൗണ്‍ കാലമായതിനാല്‍ ഷൂട്ടിങ്ങുകളൊന്നും നിലവിലില്ല. എല്ലാ തിരക്കുകളും മാറ്റിവച്ച് കുടുംബത്തോടൊപ്പം താരങ്ങള്‍ ലോക്ഡൗണ്‍ നാളുകള്‍ ആസ്വദിക്കുകയാണ്. അടുത്തിടെ മമ്മൂട്ടി വര്‍ക്കൗട്ട് ചെയ്യുന്ന ചിത്രം സോഷ്യല്‍മീഡിയയില്‍ തരംഗമായിരുന്നു. ഇക്കയുടെ ചിത്രത്തിന് പിന്നാലെ നീട്ടി വളര്‍ത്തിയ താടി നീക്കി മലയാളത്തിന്റെ പ്രിയ താരം മോഹന്‍ലാലും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
എന്നാല്‍ താരം ഇന്ന് സോഷ്യല്‍മീഡിയയില്‍ പങ്കു വച്ച ‘താടി’ ചിത്രം ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുകയാണ്. മോഹന്‍ലാല്‍ തന്നെ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ബറോസ്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വരാത്ത സാഹചര്യത്തില്‍ താരത്തിന്റെ പുതിയ ലുക്ക് ബറോസിലെതാണെന്നാണ് ആരാധകര്‍ വാദിക്കുന്നത്.പ്രത്യേക തരത്തിലുള്ള കണ്ണാടിയും തൊപ്പിയും അണിഞ്ഞാണ് ചിത്രത്തിലുളളത്.
പശ്ചാത്തലത്തില്‍ ഒരു കൊട്ടാരസമാനമായ സെറ്റുമുണ്ട്, അതുകൊണ്ട് തന്നെയാണ് ലുക്ക് ബറോസിലേതാണ് എന്ന് ആരാധകര്‍ സംശയിക്കാനുള്ള കാരണവും. പക്ഷെ മറ്റൊരു കൂട്ടര് താരം അടുത്തിടെ പങ്കെടുത്ത ഒരു ഓണം സ്പെഷല്‍ പരിപാടിയുടേതാണെന്നും പറയുന്നുണ്ട്.മോഹന്‍ലാലിന്റെ പുതിയ ചിത്രം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം 2 ആണ്. സിനിമയുടെ ഷൂട്ടിങ് ഉടന്‍ ആരംഭിച്ചേക്കുെമന്ന് വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. ആശീര്‍വാദ് സിനിമാസിനു വേണ്ടി ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.