സംസ്ഥാനത്തെ ഏറ്റവും പ്രായകുറഞ്ഞ സ്ഥാനാർഥി ആര്യ രാജേന്ദ്രൻ ആണ് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്. മുടവൻമുകൾ വാർഡിൽ നിന്ന് മത്സരിച്ചു ജയിച്ച ആര്യ രാജേന്ദ്രൻ ഇപ്പോൾ തിരുവനന്തപുരം മേയർ ആണ്. ആര്യ രാജേന്ദ്രനെ അഭിനന്ദിച്ച് മോഹൻലാൽ എത്തിയിരിക്കുകയാണ്, ആര്യയെ നേരിട്ട് വിളിച്ചാണ് താരം തന്റെ അഭിനന്ദനം അറിയിച്ചത്. .2872 വോട്ടിന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ശ്രീകലയെയാണ് ആര്യ പരാജയപ്പെടുത്തിയത്.
നമ്മുക്കെല്ലാം ഇഷ്ടമുള്ള നഗരമാണ് തിരുവനന്തപുരം അതിനെ കൂടുതൽ മനോഹരമാക്കി മാറ്റാനുള്ള സന്ദര്‍ഭമാണിത് ആര്യയെ അനുമോദിച്ചു കൊണ്ട് മോഹൻലാൽ പറഞ്ഞു. മുന്നോട്ടുള്ള യാത്രയിൽ എല്ലാ പിന്തുണയും ആശംസകളും ൽകുന്നതായും അടുത്ത വട്ടം തിരുവനന്തപുരത്ത് വരുമ്പോൾ നേരിൽ കാണാമെന്നും ലാൽ ആര്യയ്ക്ക് ഉറപ്പ് നൽകി. വീടെവിടെ എന്നു ചോദിക്കുന്നവരോട് മുടവൻ മുഗളിലെ മോഹൻ ലാലിൻ്റെ വീടിനോട് ചേര്‍ന്നാണ് തൻ്റെ വീടെന്നാണ് അടയാളമായി പറയാറെന്ന് ആര്യ മോഹൻലാലിനോട് പറഞ്ഞു. നേരത്തെ മുടവൻമുഗളിലെ വീട്ടിലുണ്ടായിരുന്ന അമ്മ ഇപ്പോൾ തനിക്കൊപ്പം തേവരയിലെ വീട്ടിലായതിനാലാണ് തിരുവനന്തപുരത്തേക്കുള്ള തൻ്റെ വരവ് കുറഞ്ഞതെന്ന് സംഭാഷണത്തിനിടെ ലാലും പറഞ്ഞു.
ആള് സെയിന്റ്സ് കോളേജിലെ ബിഎസ്.സി മാത്സ് വിദ്യാര്‍ത്ഥിയായ ആര്യ എസ്.എഫ്.െഎ. സംസ്ഥാന കമ്മിറ്റി അംഗം, സി.പി.എം കേശവദേവ് റോഡ് ബ്രാഞ്ച് കമ്മിറ്റി അംഗം, ബാലസംഘം സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. ഇലക്ട്രീഷ്യനായ രാജേന്ദ്രന്റെയും എല്‍.െഎ.സി ഏജന്റ് ശ്രീലതയുടെയും മകളാണ്.ഇന്നു ചേർന്ന സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് യോഗമാണ് ആര്യാ രാജേന്ദ്രന്റെ പേര് മേയർ സ്ഥാനത്തേക്ക് നിർദേശിച്ചത്.