പ്രിയദർശൻ – മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയിൽ പുരോഗമിക്കുകയാണ്. ആ ഷൂട്ടിന്റെ തിരക്കിനിടയിലാണ് വനിത മാഗസിന് വേണ്ടിയുള്ള ഫോട്ടോഷൂട്ടിനും ഇന്റർവ്യൂവിനും ലാലേട്ടൻ സമയം കണ്ടെത്തിയത്.
മമ്മൂട്ടിക്കയുമായുള്ള സൗഹൃദം, ലൂസിഫർ, പൃഥ്വിരാജിന്റെ സംവിധാനമികവ്, പ്രണവിന്റെ യാത്രകൾ, കുടുംബം, പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച എന്നിങ്ങനെ പല വിഷയങ്ങളെയും കുറിച്ച് അഭിമുഖത്തിൽ ലാലേട്ടൻ തുറന്നു പറഞ്ഞു.