മലയാള സിനിമ ലോകത്തിന് നികത്താൻ ആവാത്ത ഒരു നഷ്ടം തന്നെയാണ് ക്യാപ്റ്റൻ രാജുവെന്ന മഹാനടന്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്. എല്ലാവരെയും സ്നേഹിക്കാൻ മാത്രം അറിയുന്ന രാജുവേട്ടന്റെ നിയോഗത്തിൽ അദ്ദേഹത്തെ ഓർക്കുകയാണ് മോഹൻലാൽ. തന്റെ ഫേസ്ബുക്ക് പേജിലാണ് ലാലേട്ടൻ ഹൃദയഭേദകമായ വരികൾ കുറിച്ചിട്ടത്.
“”ലാലൂ…. രാജുച്ചായനാ” പ്രിയപ്പെട്ട രാജുവേട്ടൻ്റെ ശബ്ദം ഇപ്പോഴും എൻ്റെ കാതുകളിൽ മുഴങ്ങുന്നുണ്ട്. എല്ലാവരേയും സ്നേഹിക്കാൻ മാത്രം അറിയുമായിരുന്ന മലയാളത്തിൻ്റെ പ്രിയപ്പെട്ട ക്യാപ്റ്റൻ രാജു ഇനി ഓർമ്മകളിൽ മാത്രം. ആദരാഞ്ജലികൾ പ്രിയ രാജുവേട്ടാ…..”
ചങ്ങാത്തം, അഗ്നിദേവൻ, അദ്വൈതം, അതിരാത്രം, ചൈന ടൗൺ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ മോഹൻലാലും ക്യാപ്റ്റൻ രാജുവുംഒന്നിച്ചഭിനയിച്ചിട്ടുണ്ടെങ്കിലും നാടോടിക്കാറ്റിലെ പവനായി തന്നെയാണ് ആദ്യമേ ഓർമയിലേക്ക് ഓടിയെത്തുന്ന കഥാപാത്രം. ഇന്നും മലയാളികൾ മറക്കാതെ സൂക്ഷിക്കുന്ന ഒട്ടേറെ കഥാപാത്രങ്ങൾ സമ്മാനിച്ച് കാലയവനികക്കുള്ളിൽ മറഞ്ഞ പ്രിയ രാജുവേട്ടന് കണ്ണീരോടെ വിട.