നടൻ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത മികച്ച പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമായിരുന്നു ലൂസിഫർ. ചിത്രത്തിന് പിന്നാലെ രണ്ടാംഭാഗമായ എമ്പുരാൻ എത്തുന്നു എന്ന് അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. ഇപ്പോൾ എമ്പുരാനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇപ്പോൾ പുറത്ത് വരുന്ന ഒരു ചിത്രം പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ബോളിവുഡ് താരം സഞ്ജയ് ദത്തിന് ഒപ്പം ഉള്ള മോഹൻലാലിന്റെ ചിത്രം പുറത്ത് വന്നതോടെ എമ്പുരാനിൽ മോഹൻലാലിന്റെ വില്ലനായി സഞ്ജയ്ദത്ത് എത്തുമോ എന്നതാണ് ആരാധകരുടെ സംശയം. കുറച്ച് നാളുകൾക്ക് മുൻപും ഇരുവരും ഒന്നിച്ചുള്ള ചിത്രം പുറത്ത് വന്നിരുന്നു. ദുബായിൽ ഉള്ള ഇരുവരും ദീപാവലി ആഘോഷത്തിനിടെ സ്വകാര്യ സംഭാഷണത്തിനായി കണ്ടുമുട്ടിയതാകും എന്നാണ് മറ്റ് ചിലരുടെ വാദം.
നേരത്തെ ഇത്തരം വാർത്തകൾ പുറത്തുവന്നിരുന്നതിനാൽ ഇപ്പോൾ ഇവർ ഒന്നിച്ചുള്ള ചിത്രം പുറത്ത് എത്തിയപ്പോൾ ആരാധകർ ഏറെ പ്രതീക്ഷയിലാണ്. ഈ ചിത്രത്തിൽ അല്ലെങ്കിൽ മറ്റ് ഏതെങ്കിലുമൊരു ചിത്രത്തിൽ ഇവർ ഒന്നിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ആരാധകർ ഏറെ കാത്തിരുന്ന സഞ്ജയ് ദത്തിന്റെ മറ്റൊരു കഥാപാത്രമാണ് കെജിഎഫ് 2 വിലെ മാസ് വില്ലന്. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിന് ശേഷമാണ് എമ്പുരാനിലേക്ക് കടക്കുക.