മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബ്രോ ഡാഡി’. ഇന്ന് വൈകുന്നേരം ഒരു സർപ്രൈസ് ഉണ്ടെന്ന് അറിയിച്ചിരിക്കുകയാണ് മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെ. പങ്കുവെച്ച ബ്രോ ഡാഡിയുടെ പോസ്റ്ററിലാണ് ഇക്കാര്യമുള്ളത്. ആന്റണി പെരുമ്പാവൂരിന്റെ കഥാപാത്രമായ എസ് ഐ ആന്റണിയുടെ പോസ്റ്റർ ആണ് മോഹൻലാൽ പങ്കുവെച്ചത്. ആന്റണി പെരുമ്പാവൂരിനെ ടാഗ് ചെയ്ത് ‘ശരിക്കും പൊലീസിൽ എടുത്തോ’ എന്ന ചോദ്യത്തോടെയാണ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. എസ് ഐ ആന്റണി ചാർജ് എടുക്കുന്നു എന്നാണ് പോസ്റ്ററിൽ ഉള്ളത്. കൂടാതെ, ഇന്ന് ആറുമണിക്ക് സ്പെഷ്യൽ സർപ്രൈസ് ഉണ്ടെന്നും പോസ്റ്ററിൽ വ്യക്തമാക്കുന്നു.
![](https://i0.wp.com/cinemadaddy.com/wp-content/uploads/2022/01/Vannu-Pokum-Title-Song-Bro-Daddy-sung-by-Mohanlal-and-Prithviraj.jpg?resize=788%2C443&ssl=1)
മോഹൻലാലിന്റെ പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. ‘Inspector ബൽറാമിന് ശേഷം ഇത്രയും പൗരുഷമുള്ള പോലീസിനെ മലയാള സിനിമക്ക് നൽകിയതിന് …….വളരെ ഉപകാരം ലാലേട്ടാ.’, ‘ലാലേട്ടന്റെ പോസ്റ്റുകളിൽ ഏറ്റവുമധികം reaction വീഴാൻ പോകുന്ന ഐറ്റം എത്തിപ്പോയി’, ‘ഇരുപതാം നൂറ്റാണ്ട് സിനിമയില്‍ എട്ടന് സുരേഷ് ഗോപിയോട്പറയുന്ന ഡയലോഗ് ഓർമ്മ വരുന്നു ഈ അച്ചായനെ കാണുമ്പോൾ…’ ഇങ്ങനെ പോകുന്നു കമന്റുകൾ.
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ബ്രോ ഡാഡി. ലൂസിഫര്‍ ആയിരുന്നു പൃഥ്വിരാജ് ഒരുക്കിയ ആദ്യ ചിത്രം. ബ്രോ ഡാഡി ഒരു കംപ്ലീറ്റ് ഫാമിലി എന്റെര്‍റ്റൈനെര്‍ ആണ്. ഇത് ഒരു കുഞ്ഞു പാവം സിനിമയാണെന്നാണ് പൃഥ്വിയും സംഗീത സംവിധായകൻ ദീപക് ദേവും തമ്മിലുള്ള ഒരു അഭിമുഖത്തിൽ സംവിധായകൻ പറഞ്ഞത്. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാര്‍ റിലീസ് ആയി നേരിട്ട് ഒടിടിയില്‍ റിലീസ് ചെയ്യുന്ന ചിത്രം ജനുവരി 26നാണ് പുറത്തിറങ്ങുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രം നവാഗതരായ ശ്രീജിത്ത്, ബിബിന്‍ എന്നിവര്‍ ചേര്‍ന്നാണ് രചിച്ചിരിക്കുന്നത്. ജോണ്‍ കാറ്റാടി, ഈശോ കാറ്റാടി എന്ന് പേരുള്ള അച്ഛനും മകനും ആയാണ് ഇതില്‍ ഇവര്‍ അഭിനയിച്ചിരിക്കുന്നത് എന്നാണ് ടീസര്‍ സൂചിപ്പിക്കുന്നത്. ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ദീപക് ദേവും കാമറ ചലിപ്പിച്ചത് അഭിനന്ദം രാമാനുജനുമാണ്.