അഭിനയത്തിലും പാട്ടിലും ഒരു പോലെ കഴിവ് തെളിയിച്ചിട്ടുള്ള താരമാണ് മോഹന്‍ലാല്‍. സിനിമകളിലും പൊതുവേദികളിലും അദ്ദേഹം ഗാനങ്ങള്‍ പാടിയിട്ടുണ്ട്. ഇപ്പോഴിതാ മോഹന്‍ലാലിന്റെ അപൂര്‍വ്വമായൊരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. ഭാര്യ സുചിത്രയ്ക്കും മക്കളായ പ്രണവിനും മായയ്ക്കുമൊപ്പം ഒരു വേദിയില്‍ പാട്ടുപാടുന്ന താരത്തെയാണ് വീഡിയോയില്‍ കാണാന്‍ കഴിയുക. സുചിത്രയും മായയും പാടുമ്പോള്‍, താളം പിടിക്കുകയും ചെയ്യുന്നുണ്ട് താരം. ഗായകന് ചാള്‍സ് ആന്റണിയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
നിലവില്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ബറോസ്’ എന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്റെ വര്‍ക്കുകളുടെ തിരക്കിലാണ് മോഹന്‍ലാല്‍. സിനിമയുടെ ചിത്രീകരണം ഉടനെ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. സന്തോഷ് ശിവനാണ് ബറോസിന്റെ ഛായാഗ്രാഹകന്‍. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ ചിത്രം ഒരുക്കുന്നത്.