പ്രണവ് മോഹൻലാലിൻറെ അഭിനയത്തേയും കരിയറിനെയും കുറിച്ച് തുറന്ന് പറഞ്ഞ് മോഹൻലാൽ. ദൈവാനുഗ്രഹവും അവന്റെ കഴിവുമാണ് എല്ലാം തീരുമാനിക്കുക. കഴിവുണ്ടെങ്കിൽ അഭിനയം തുടരും, അല്ലെങ്കില്‍ അവൻ വേറെ ജോലി കണ്ടെത്തുമെന്ന് ഒരു പ്രമുഖ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മോഹൻലാൽ പറഞ്ഞു. പുതിയ ചിത്രം മരക്കാറിനെ കുറിച്ചും സംവിധായകൻ പ്രിയദർശനെ കുറിച്ചും മോഹൻലാൽ വിശേഷങ്ങൾ പങ്ക് വെച്ചു.
മരക്കാർ അങ്ങനെ വലുതായി പ്ലാന്‍ ചെയ്ത് സംഭവിച്ചതല്ല. ഇത്ര വലിയൊരു ചിത്രം ചെയ്യുമെന്നോ അതിൽ പ്രണവും കല്യാണിയുമൊക്കെ അഭിനയിക്കുമെന്നോ ഒന്നും കരുതിയിരുന്നില്ല, പക്ഷേ അത് സംഭവിച്ചു. ഇതുപോലെ മറ്റനേകം കാര്യങ്ങളും സംഭവിക്കുമെന്ന് വിശ്വസിക്കുന്നു. ജീവിതത്തില്‍ നല്ല കാര്യങ്ങൾ സംഭവിച്ചപ്പോഴെല്ലാം പ്രിയൻ ഒപ്പമുണ്ടായിരുന്നു. ആദ്യത്തെ സംസ്കൃത നാടകം അവതരിപ്പിച്ചപ്പോൾ, പദ്മ പുരസ്കാരം ലഭിച്ചപ്പോൾ എല്ലാം കൂടെയുണ്ടായിരുന്നു. അവാര്‍ഡ് വാർത്ത അറിഞ്ഞപ്പോൾ ഒപ്പമുണ്ടായിരുന്ന എല്ലാവരുമായും ആ സന്തോഷം പങ്കുവെച്ചു.