സൂപ്പര്‍താരം മോഹന്‍ലാല്‍ മമ്മൂട്ടിയുടെ വീട്ടില്‍ എത്തിയപ്പോള്‍ പകര്‍ത്തിയ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ദുല്‍ഖറിനും അമാലിനും മറിയത്തിനുമൊപ്പം നില്ക്കുന്ന മോഹന്‍ലാലിനെ ചിത്രത്തില്‍ കാണാം. സൂപ്പര്‍താരത്തെ കൗതുകത്തോടെ നോക്കുന്ന മറിയമാണ് ഏവരുടെയും ശ്രദ്ധ കവരുന്നത്.
മമ്മൂട്ടിയുടെ കടവന്ത്രയിലെ വീട്ടില്‍ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു മോഹന്‍ലാല്‍. മൂന്ന് ആഴ്ചകള്‍ക്കു മുമ്പായിരുന്നു സന്ദര്‍ശനം.