ഒടുവിൽ മോഹൻലാൽ ആരാധകർ കാത്തിരുന്ന ക്യാരക്ടർ പോസ്റ്റർ എത്തി.കഴിഞ്ഞ ഇരുപത്തിയഞ്ച് ദിവസങ്ങളായി വന്ന് കൊണ്ടിരിക്കുന്ന ക്യാരക്ടർ പോസ്റ്ററുകൾക്ക് സമാപനം കുറിച്ചുകൊണ്ട് മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറക്കി.
ഇതിനിടയിൽ ഒരു സർപ്രൈസ് തരുവാൻ താൻ ഫേസ്ബുക് ലൈവിൽ എത്തുമെന്ന് അറിയിച്ചിരിക്കുകയാണ് ലാലേട്ടൻ.വൈകിട്ട് 4.30 നാണ് ലൈവ് നിശ്ചയിച്ചിരിക്കുന്നത്. എന്ത് സർപ്രൈസ് ആണ് ലാലേട്ടൻ ഒരുക്കി വെച്ചിരിക്കുന്നത് എന്ന ചർച്ചയിലാണ് ആരാധകർ.ചിലർ ലൂസിഫർ ട്രയ്ലർ അന്നൗൻസ്മെന്റ് ആയിരിക്കും എന്ന് വാദിക്കുമ്പോൾ മറ്റ് ചിലർ പുതിയ ഏതെങ്കിലും ചിത്രത്തിന്റെ പ്രഖ്യാപനം ആയിരിക്കും എന്നും പറയുന്നുണ്ട്.