മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമാണ് എം പത്മകുമാർ സംവിധാനം ചെയ്യുന്ന മാമാങ്കം. ചിത്രം നിർമ്മിച്ചിരിക്കുന്നത് കാവ്യാ ഫിലിമ്സിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി ആണ്. നൂറ്റാണ്ടുകൾക്ക് മുമ്പുള്ള മാമാങ്ക ചരിത്രം ആണ് ഈ ചിത്രം നമുക്ക് മുൻപിൽ അവതരിപ്പിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ നാല് ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്.
ഇതിനിടെ ചിത്രത്തിന്റെ റിലീസ് നവംബർ 21ൽ നിന്നും മാറ്റി ഡിസംബർ 12 ആക്കിയിരിക്കുകയാണ്.ഇതോടെ ക്രിസ്തുമസിന് റിലീസ് ചെയ്യുവാനിരുന്ന മമ്മൂക്ക ചിത്രം ഷൈലോക്ക് റിലീസ് മാറ്റി വെക്കുകയുണ്ടായി.
ചിത്രത്തിന്റെ പോസ്റ്ററിനോടൊപ്പം ലാലേട്ടനും നിൽക്കുന്ന ഒരു ചിത്രം ഇപ്പോൾ ചിത്രത്തിന്റെ നിർമ്മാതാവ് വേണു കുന്നപ്പള്ളി തൻറെ അക്കൗണ്ടിൽ കൂടി പുറത്തു വിട്ടിരിക്കുകയാണ്. താങ്ക്യൂ ലാലേട്ടാ.. ലവ് യു എന്ന് ക്യാപ്ഷനോടുകൂടിയാണ് വേണു കുന്നപ്പള്ളി ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത് .ഈ പോസ്റ്ററും ചിത്രവും ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്.
കനിഹ, അനു സിത്താര, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, രതീഷ് കൃഷ്ണ, പ്രാചി തെഹ്ലാന്, മാസ്റ്റര്‍ അച്യുതന് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
മാമാങ്കത്തിൽ പരാജയപ്പെട്ടുപോയ ഒരു നായകന്റെ കഥയും അതു പോലെ തന്നെ അക്കാലത്തെ അധികാര വര്‍ഗ്ഗത്തിന് കീഴില്‍ വരുന്ന സാധാരണക്കാരുടെ ജീവിതവും ആണ് പറഞ്ഞുവയ്ക്കുന്നത്. ചിത്രത്തിന്റെ 80 ശതമാനവും യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണ്. ഇതിനിടെ ചിത്രത്തിന്റെ ഓവർസീസ് റൈറ്റ്സ് ഫാർസ് ഫിലിംസ് ഇപ്പോൾ സ്വന്തമാക്കിയിരിക്കുകയാണ്.ഷെയർ അടിസ്ഥാനത്തിൽ ആണ് നിർമാതാവും ഫാർസ് ഫിലിംസും തമ്മിൽ കരാർ ഒപ്പിട്ടിരിക്കുന്നത്.