പതിവ് തെറ്റിക്കാതെ കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ഈ വർഷവും ആയുർവേദ ചികിത്സ തേടിയ വാർത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. എല്ലാ വർഷവും അദ്ദേഹം ഈ സമയമാകുമ്പോൾ ആയുർവേദചികിത്സക്ക് എത്താറുണ്ട്. ഇത്തവണ എത്തിയത് പെരിങ്ങോട്ടുകര ഗുരുകൃപ ആയുർവേദ ഹെറിറ്റേജിൽ ആണ്. മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിലിറങ്ങിയ ദൃശ്യം 2 ന്റെ ചിത്രീകരണം വൈകുമെന്നും അറിയിച്ചിട്ടുണ്ട്. ഒരു ആഴ്ചക്ക് ശേഷമായിരിക്കും ചിത്രീകരണം ആരംഭിക്കുക. ഇപ്പോൾ ആയുർവ്വേദ ചികിത്സക്കിടയിൽ ഭാര്യ സൂചിത്രയോടൊപ്പമുള്ള ഒരു ചിത്രം ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്.
സെറ്റ് പണി പൂർത്തിയാകാത്തതിനെത്തുടർന്നാണ് ദൃശ്യം 2 ചിത്രീകരണം നീട്ടി വെച്ചത്. കൊച്ചി, തൊടുപുഴ എന്നീ സ്ഥലങ്ങളിൽ ആയിട്ടാണ് ചിത്രീകരണം ഏർപ്പെടുത്തിയിരിക്കുന്നത്. കൊച്ചിയിൽ 14 ദിവസത്തെ ഷൂട്ടിങ് ശേഷമായിരിക്കും തൊടുപുഴയിലേക്ക് സംഘം എത്തുക. ചിത്രം നിർമ്മിക്കുന്നത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്. ദൃശ്യത്തിന്റെ ഒന്നാം ഭാഗത്തിൽ അഭിനയിച്ച മീന ഉൾപ്പെടെ നിരവധി താരങ്ങൾ ദൃശ്യം 2 വിൽ അണിനിരക്കുന്നുണ്ട്.