സിനിമയില്‍ മാത്രമല്ല ശാരീരികമായ ഫിറ്റ്നസിന്റെ കാര്യത്തിലും മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാല്‍ മാസാണ്. ഇപ്പോഴിതാ മോഹന്‍ലാലിന്റെ പുതിയ ഫിറ്റ്നസ് വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. ബീച്ചിനരികെ നിന്ന് സ്കിപ്പിങ് ചെയ്യുന്ന മോഹന്‍ലാലിനെയാണ് വീഡിയോയില്‍ കാണാനാവുക. സമീര്‍ ഹംസ എന്നയാള്‍ ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കു വെച്ചിരിക്കുന്നത്.
View this post on Instagram
നേരത്തേയും വര്‍ക്കൗട്ട് വീഡിയോ സോഷ്യല്‍ മീഡിയയില്‍ താരം പങ്കു വെച്ചിട്ടുണ്ട്. താന്‍ ചെയ്യുന്ന കാര്യങ്ങളില്‍ എല്ലായ്പ്പോഴും കഠിനാദ്ധ്വാനവും മനസാന്നിദ്ധ്യവും പുലര്‍ത്തുന്ന താരം സ്വന്തം ശരീരത്തെ എല്ലായിപ്പോഴും ഫിറ്റായി സൂക്ഷിക്കുന്നതില്‍ ശ്രദ്ധ നല്കുന്നു. ഉണ്ണികൃഷ്ണന് സംവിധാനം ചെയ്ത ആറാട്ട് ആണ് മോഹന്‍ലാല്‍ അവസാനം അഭിനയിച്ച ചിത്രം. ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത ദൃശ്യം 2 മികച്ച അഭിപ്രായം നേടിയിരുന്നു.