ദൃശ്യം 2വില ജോര്‍ജുകുട്ടിയാകാന്‍ മോഹന്‍ലാല്‍ നടത്തിയ ട്രാന്സ്ഫോര്മേഷന് വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ഫിറ്റ്നെസ് ട്രെയ്നര്‍ ഡോ. ജെയ്സന്റെ നേതൃത്വത്തിലായിരുന്നു മോഹന്‍ലാലിന്റെ ഈ മേക്കോവര്‍. ജെയ്സന് തന്നെയാണ് വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകര്‍ക്കായി പങ്കുവച്ചത്.
ലോക്ഡൗണിന്റെ സമയത്താണ് കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 25ന് മോഹന്‍ലാല്‍ ദൃശ്യം 2 സെറ്റില്‍ ജോയിന്‍ ചെയ്യുന്നത്. ചെന്നൈയില്‍ ദീര്‍ഘനാളത്തെ അവധിയാഘോഷത്തിനു ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രം കൂടിയായിരുന്നു ഇത്. താരത്തിന്റെ ശരീര ഭാരവും ആ സമയത്ത് കൂടിയിരുന്നു. ജെയ്സന്റെ സഹായത്തോടെ ചുരുങ്ങിയ ദിവസത്തെ വര്‍ക്കൗട്ടിലൂടെയാണ് മോഹന്‍ലാല്‍ തന്റെ ശരീരത്തെ മാറ്റിയെടുത്തത്.