മലയാളത്തിലെ ക്രൗഡ് പുള്ളർ ആരാണെന്ന് ചോദിച്ചാൽ ഏവരും നിസംശയം പറയുന്ന പേരാണ് മോഹൻലാൽ. ഇടപ്പള്ളിയിൽ ഈ അടുത്ത് നടന്ന മൈ ജിയുടെ പുതിയ ഷോറൂം ഉത്ഘാടനത്തിനെത്തിയ പുരുഷാരം തന്നെ അതിന് തെളിവാണ്. ഇപ്പോൾ ഇതാ അതേപോലെ തന്നെയുള്ള മറ്റൊരു ജനക്കൂട്ടം. നൂറ്റാണ്ടിന്റെ പഴക്കമുള്ള പാലക്കാടുള്ള പുത്തൂർ പൂരത്തിൽ തിരിതെളിക്കാൻ എത്തിയ ലാലേട്ടനെ സ്വീകരിക്കാനെത്തിയതാണ് ആ ജനക്കൂട്ടം. ഒടിയൻ ലൊക്കേഷനിൽ നിന്നുമാണ് ലാലേട്ടൻ എത്തിയത്. കനത്ത മഴ പെയ്തിട്ടും അതിനാൽ തന്നെ ലാലേട്ടൻ വരൻ വൈകുമെന്നറിഞ്ഞിട്ടും ആ ജനക്കൂട്ടം ക്ഷമയോടെ കാത്തിരുന്നു. അതാണ് മലയാളികൾക്ക് ആ നടനോടുള്ള സ്നേഹവും.