വില്ലനായും കോമേഡിയനായും മലയാളികളെ രസിപ്പിച്ചു കൊണ്ടിരിക്കുന്ന നടനാണ് മോഹൻ ജോസ്. വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന അദ്ദേഹം ലാലേട്ടന്റെ ജന്മദിനത്തിൽ പഴയൊരു സംഭവം ഓർത്തെടുത്ത് അത് പ്രേക്ഷകർക്കായി പങ്ക് വെച്ചിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയാണ് അനുഭവം മോഹൻ ജോസ് പങ്ക് വെച്ചിരിക്കുന്നത്.
1981…..ഉദയാ സ്റ്റുഡിയോയിൽ ‘ധന്യ’യുടെ ചിത്രീകരണവേളയിൽ ഒരുനാൾ മോഹൻലാലിനോട് വയസ്സ് ചോദിച്ചപ്പോൾ ഇരുപത്താറ് എന്നു പറഞ്ഞു. കുറച്ചു സമയം കഴിഞ്ഞ് ലാൽ തന്നെ പറഞ്ഞു, “അണ്ണാ, എനിക്ക് ഇരുപത്തൊന്നു വയസ്സേയുള്ളു. സത്യം പറഞ്ഞാൽ ആരും വിശ്വസിക്കില്ല. അതുകൊണ്ട് കുറച്ച് കൂട്ടി പറയും.”
അമ്പത്തിയൊമ്പതാം പിറന്നാൽ വേളയിൽ ആ സ്നേഹസമ്പന്നന് എല്ലാവിധ ആശംസകളും നേരുന്നു!