ഗീതു മോഹന്‍ദാസ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന മൂത്തോന് ട്രെയിലര്‍ നിവിന്‍ പോളിയുടെ പിറന്നാള്‍ ദിനത്തില്‍ പുറത്തെത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍. ഒക്ടോബര്‍ പതിനൊന്നിനാണ് ട്രെയിലര്‍ പുറത്തിറക്കുന്നതെന്ന് ഗീതു മോഹന്‍ദാസ് ഔദ്യോഗിതമായി അറിയിച്ചു.
ഭായ് എന്ന് വിളിപ്പേരുള്ള അക്ബര്‍ എന്ന കഥാപാത്രത്തെയാണ് നിവിന്‍ പോളി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഷഷാങ്ക് അറോറ, റോഷന് മാത്യു, ദിലീഷ് പോത്തന് എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സംവിധായിക ഗീതു മോഹന്‍ദാസിനൊപ്പം അനുരാഗ് കശ്യപും മൂത്തോന് സംഭാഷണ രചനയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
മിനി സ്റ്റുഡിയോ, ജാര് പിക്ചേഴ്സ്, പാരഗണ്‍ പിക്ചേഴ്സ് എന്നീ ബാനറുകള്‍ക്കൊപ്പം അനുരാഗ് കശ്യപും ചിത്രത്തിന്റെ നിര്‍മ്മാണത്തിലും പങ്കാളിയാകുന്നുണ്ട്. മൂത്തോന്റെ ക്യാമറ ചലിപ്പിക്കുന്നത് രാജീവ് രവിയാണ്