പിറന്നാൾ ദിനത്തിൽ മകൻ പൃഥ്വിരാജിന് ദുബായിൽ സർപ്രൈസ് ഒരുക്കി അമ്മ മല്ലിക സുകുമാരൻ. തന്റെ പുതിയ സിനിമയായ ‘ഭ്രമ’ത്തിന്റെ റിലീസുമായി ബന്ധപ്പെട്ടാണ് പൃഥ്വിരാജ് ദുബായിൽ എത്തിയത്. ഈ സമയത്താണ് അമ്മ മല്ലിക സുകുമാരൻ സർപ്രൈസ് ആയി കേക്ക് എത്തിച്ചത്. മലയാളത്തിലാണ് കേക്കിന്റെ മുകളിൽ പിറന്നാൾ ആശംസകൾ എഴുതിയിരുന്നത്. ‘മോന് പിറന്നാൾ ആശംസകൾ.. അമ്മ’ എന്നാണ് കേക്കിന് മുകളിൽ എഴുതിയത്. ഒക്ടോബർ പതിനാറിനാണ് ജന്മദിനമെങ്കിലും പൃഥ്വിരാജിന്റെ പിറന്ന നാളിന് അമ്മ മല്ലിക ദുബായിൽ കേക്ക് എത്തിക്കുകയായിരുന്നു.
കേക്കിന്റെയും പൃഥ്വിരാജ് കേക്ക് മുറിക്കുന്നതിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. നടൻ ഉണ്ണി മുകുന്ദൻ, നടി മംമ്ത മോഹൻദാസ് എന്നിവരും പിറന്നാൾ ആഘോഷിക്കാൻ താരത്തിന് ഒപ്പമുണ്ടായിരുന്നു. ഇന്നാണ് പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രം ‘ഭ്രമം’ സോഷ്യൽ മീഡിയയിൽ റിലീസ് ആയത്. രവി കെ ചന്ദ്രൻ സംവിധാനം ചെയ്ത സിനിമയിൽ പൃഥ്വിരാജ് സുകുമാരനൊപ്പം മംമ്ത മോഹൻദാസ്, രാശി ഖന്ന, ഉണ്ണി മുകുന്ദൻ എന്നിവരും പ്രധാനവേഷങ്ങളിൽ എത്തുന്നു. ബോളിവുഡ് ഹിറ്റ് ചിത്രമായ ‘അന്ധാദുന്‍’ന്റെ റിമേക്ക് ആണ് ഭ്രമം.
View this post on Instagram
View this post on Instagram
രവി കെ ചന്ദ്രന് തന്നെയാണ് ഛായാഗ്രഹണവും നിര്‍വഹിച്ചത്. എഡിറ്റിംഗ് – ശ്രീകർ പ്രസാദ്, കല – ദിലീപ് നാഥ്, കോസ്റ്റ്യൂം ഡിസൈനർ – അക്ഷയ പ്രേമനാഥ്, അസ്സോസിയേറ്റ് ഡയറക്ടർ – ജിത്തു അഷ്റഫ്, സൂപ്പർവൈസിങ് പ്രൊഡ്യൂസർ – അശ്വതി നടുത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ – ജിനു പി കെ, സ്റ്റീൽസ് – ബിജിത് ധർമ്മടം, മേക്കപ്പ് – റോണക്സ് സേവ്യർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ഓപ്പൺ ബുക്ക് പ്രൊഡക്ഷൻ, ടൈറ്റിൽ ഡിസൈൻ – ആനന്ദ് രാജേന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ഷൈൻ, പ്രൊഡക്ഷൻ മാനേജർ – പ്രിൻസ്, വാട്ട്സൺ. എപി ഇന്റര്‍നാഷണല്‍, വയാകോം18 സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.