മലയാളികളുടെ പ്രിയ നായികമാരാണ് മഞ്ജു വാര്യരും നവ്യ നായരും ഒരുമിച്ചുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം താരം നവ്യ അഭിനയ രംഗത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഒരുത്തി എന്ന ചിത്രത്തിലൂടെയാണ് താരം തിരിച്ച് വരവ് നടത്തുന്നത്. മഞ്ജു സിനിമയില്‍ സജീവമായി നില നില്‍ക്കുകയാണ്. ഇരുവരും അടുത്ത സുഹൃത്തുക്കളാണ്.
വിവാഹ ശേഷം മഞ്ജുവാര്യരും നവ്യനായരും വിവാഹശേഷം അഭിനയം ഉപേക്ഷിച്ചവരാണ്. നവ്യ പിന്നീട് വിദേശത്ത് താമസമാക്കുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ സജീവമായ നവ്യ നൃത്ത രംഗത്തും തിളങ്ങിയിരുന്നു. താരം സംവിധാനം ചെയ്ത ഒരു നൃത്ത വീഡിയോ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. അഭിനയത്തേക്കാള്‍ ഉപരി തനിക്ക് സംവിധായികയാകാനാണ് ഇഷ്ടമെന്ന് താരം പറഞ്ഞിരുന്നു. ഇപ്പോഴിതാ പുതിയ ചിത്രം ഒരുത്തിയുടെ സെറ്റില്‍ മഞ്ജു എത്തിയ ചിത്രങ്ങള്‍ ആണ് സോഷ്യല്‍മീഡിയയില്‍ വൈറല്‍ ആകുന്നത്.
നവ്യ തന്നെയാണ് ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. ആറുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നവ്യ നായര്‍ മലയാള സിനിമയിലേക്ക് തിരിച്ചെത്തു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട. ഇതിനി മുന്‍പ് പ്രിയ വാര്യരും സെറ്റിലെത്തിയ സന്തോഷം താരം പങ്കു വച്ചിരുന്നു. ഒരുത്തീയുടെ ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുകയാണ്.