മലയാളത്തിന്റെ പ്രിയപ്പെട്ട നായകന് ദിലീപിന്റെ നായികയായി അരങ്ങേറ്റം കുറിച്ച താരമാണ് നവ്യ നായര്‍. ഇഷ്ടംആയിരുന്നു താരത്തിന്റെ ആദ്യചിത്രം, പിന്നീട് മലയാളത്തിലെ മുന്‍നിര നായകന്മാരുടെയെല്ലാം നായികയായി നവ്യ അഭിനയിച്ചിട്ടുണ്ട്.
പ്രിഥ്വി നായകനായ നന്ദനം എന്ന ചിത്രത്തിലെ ബാലമണി എന്ന കഥാപാത്രമാണ് താരത്തിന് കരീയറില്‍ വലിയൊരു വഴിത്തിരിവ് നേടികൊടുത്തത്. വിവാഹ ശേഷം മറ്റു നായികമാരെ പോലെ അഭിനയ ലോകത്ത് നിന്നും നവ്യയും വിട്ടു നിന്നു. താരം സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ഇപ്പോള്‍. ഒരുത്തി എന്ന ചിത്രത്തിലൂടെ നവ്യ മലയാളത്തിലേക്ക് തിരിച്ചുവരവിനും ഒരുങ്ങുകയാണിപ്പോള്‍. ചിത്രത്തിന്റെ വിശേഷങ്ങള്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
തന്റെ വിശേഷങ്ങളും മകന്റെ വിശേഷങ്ങളും നടി പങ്കുവയ്ക്കാറുണ്ട്. അടുത്തിടെയാണ് മകന്റെ പിറന്നാള്‍ ആഘോഷമായി നടത്തിയത്. സോഷ്യല്‍മീഡിയയിലൂടെ ആഘോഷത്തിന്റെ ചിത്രങ്ങള്‍ താരം പങ്കുവച്ചിരുന്നു.ഇത്തവണത്തെ ആറാം പിറന്നാളിന് മകന് സായ്ക്ക് അബാദ് ബീച്ച് റിസോര്‍ട്ടില്‍ വെച്ചാണ് സര്‍പ്രൈസ് ഒരുക്കിയത്.പിറന്നാളിന് അച്ഛനും അമ്മയും മകന് ആപ്പിള്‍ സീരിസ് 6 വാച്ച് ആണ് സമ്മാനമായി നല്‍കിയത്. അമ്മ നവ്യ മകന്റെ ഇഷ്ട ഗെയിം ആയ ഫ്രീ ഫയര്‍ തീമില്‍ കേക്ക് സമ്മാനിക്കുകയും ചെയ്തു. സോഷ്യല്‍മീഡിയയില്‍ വളരെ ആക്ടീവായ നവ്യ തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഈ സന്തോഷവാര്‍ത്ത പങ്കിട്ടത്. നിരവധി പേരാണ് വീഡിയോയ്ക്ക് ലൈക്കും കമ്മന്റുമായി എത്തിയത്.