Friday, August 14

“ഹാപ്പി ബര്‍ത്ത് ഡേ സുപ്‌സ് ഡാര്‍ലിംഗ്” സുപ്രിയക്ക് പിറന്നാൾ ആശംസയുമായി നസ്രിയ

Pinterest LinkedIn Tumblr +

മലയാള സിനിമയിലെ സൗഹൃദങ്ങളുടെ കഥകൾ പ്രേക്ഷകർ എന്നും നെഞ്ചോട് ചേർത്തിട്ടുണ്ട്. ആരാധകർ അവരുടെ പ്രിയതാരങ്ങളുടെ പേരിൽ പോരടിക്കുമ്പോഴും താരങ്ങൾ സൗഹൃദം എന്നും ചേർത്തുവെക്കാറുണ്ട്. അത്തരത്തിൽ ഉള്ളൊരു സൗഹൃദമാണ് നസ്രിയയും പൃഥ്വിരാജുമായിട്ടുള്ളത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ നസ്രിയ നസീം പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്. സുപ്രിയ മേനോന് പിറന്നാളാശംസ നേര്‍ന്നെത്തിയിരിക്കുകയാണ് നസ്രിയ ഇപ്പോള്‍. ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസിലൂടെയാണ് സുപ്‌സിന് പിറന്നാളാശംസ നേര്‍ന്നത്. നസ്രിയ പങ്കുവെച്ച ചിത്രങ്ങള്‍ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. പൃഥ്വിരാജായിരുന്നു ഭാര്യയ്ക്ക് പിറന്നാളാശംസയുമായി ആദ്യമെത്തിയത്. മല്ലിക സുകുമാരന്‍, ഇന്ദ്രജിത്ത്, പൂര്‍ണിമ തുടങ്ങിയവരും സുപ്രിയ മേനോന് ആശംസ നേര്‍ന്ന് എത്തിയത്.

കൂടെ എന്ന ചിത്രത്തില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു നസ്രിയയും പൃഥ്വിരാജും പരിചയത്തിലായത്. മുന്‍പ് കണ്ടിരുന്നുവെങ്കിലും ഈ സിനിമയുടെ ഷൂട്ടിംഗിനിടയിലാണ് ഇരുവരും സുഹൃത്തുക്കളായി മാറിയത്. നസ്രിയയെ പരിചയപ്പെട്ടതിന് ശേഷമായാണ് ഇത് പോലൊരു സഹോദരിയെ കിട്ടിയിരുന്നുവെങ്കില്‍ എന്ന് താനാഗ്രഹിച്ചതെന്നും പൃഥ്വി പറഞ്ഞിരുന്നു.

ഇത്തവണത്തെ പിറന്നാള്‍ ആഘോഷത്തെക്കുറിച്ചും സര്‍പ്രൈസിനെക്കുറിച്ചുമൊക്കെ ചോദിച്ചായിരുന്നു ആരാധകര്‍ എത്തിയത്. ഇതിന് പിന്നാലെയായാണ് ആഘോഷത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നത്. ഹാപ്പി ബര്‍ത്ത് ഡേ സുപ്‌സ് ഡാര്‍ലിംഗ് എന്നായിരുന്നു നസ്രിയ കുറിച്ചത്.

“Lucifer”
Loading...
Share.

About Author

Comments are closed.