മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലുകളില്‍ ഒന്നായിരുന്നു നീലക്കുയില്‍. ഏറെ ജനപ്രീതി നേടിയ പരമ്പര അവസാനിച്ചത് അടുത്തിടെയായിരുന്നു. സിനിമ ക്ലൈമാക്സുകളെ വെല്ലുന്ന രീതിയില്‍ ആരാധകരെ അമ്പരപ്പിച്ചാണ് സീരിയല്‍ അവസാനിച്ചത്. പരമ്പരയിലെ നായികമാരിലൊരാളായ റാണിയെ അവതരിപ്പിച്ച ലത സംഗരാജു വിവാഹിതയാകാൻ പോകുന്നുവെന്ന വാർത്ത പ്രേക്ഷകർ ആവേശത്തോടെയാണ് സ്വീകരിച്ചത്. ഇപ്പോഴിതാ പരമ്പരയിലെ മറ്റൊരു നടിയായ സ്നിഷ ചന്ദ്രനെ കുറിച്ചുള്ള ചില വിവരങ്ങളാണ് തരംഗമാവുന്നത്.
നീലക്കുയിലില്‍ ആദിവാസി പെണ്‍കുട്ടിയായ കസ്തൂരി എന്ന കഥാപാത്രത്തെയായിരുന്നു സ്നിഷ അവതരിപ്പിച്ചിരുന്നത്. സ്നിഷയുടെ പുതിയ ഫോട്ടോസാണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത്. ന്യൂ ലുക്ക് എന്ന് നടി തന്നെ സൂചിപ്പിച്ച് കൊണ്ടാണ് ഈ ചിത്രം പങ്കുവെച്ചിരുന്നത്. സാരി ഉടുത്ത് അതീവസുന്ദരിയായി നില്ക്കുന്നൊരു ചിത്രമായിരുന്നിത്. ഇതോടെ ആരാധകര്‍ക്ക് ചില സംശയങ്ങളും ഉടലെടുത്തു. പുതിയൊരു സീരിയലില്‍ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണോ നടിയെന്നാണ് കൂടുതല്‍ പേരും ചോദിക്കുന്നത്. അതേ സമയം സീരിയലിന് പകരം സിനിമയിലേക്കാണോ എന്നും ചോദ്യം ഉയരുന്നുണ്ട്. കാർത്തിക ദീപം എന്ന സീരിയലിന് വേണ്ടിയുള്ള പുതിയ ഗെറ്റപ്പാണ് താരത്തിന്റേത് എന്ന് സ്നിഷ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.