ലാലേട്ടൻ ചിത്രങ്ങളുടെ ഒരു പ്രത്യേകതയാണ് ഓരോ ചിത്രത്തിലും എന്തെങ്കിലും ഒരു പുതുമ ഉണ്ടാകുമെന്നത്. മലയാളസിനിമയിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത ഒന്നായിരിക്കുമത്. മോഹൻലാലിനെ നായകനാക്കി അജോയ് വർമ്മ ഒരുക്കുന്ന നീരാളിയിലുമുണ്ട് അത്തരമൊരു പുതുമ. ചിത്രത്തിന്റെ ടൈറ്റിൽ സോങ്ങിനാണ് ആ പ്രത്യേകത. സ്റ്റുഡിയോ 2002 പോളണ്ടിൽ മിക്സ് ചെയ്യപ്പെടുന്ന ആദ്യ മലയാളഗാനമാണ് ഈ ടൈറ്റിൽ ട്രാക്ക്. സ്റ്റീഫൻ ദേവസ്സിയാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കുന്നത്. ബോളിവുഡ് സംവിധായകൻ ആയ അജോയ് വർമ്മ ഒരുക്കിയ ഈ ചിത്രം രചിച്ചത് നവാഗതനായ സാജു തോമസും ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് മൂൺ ഷോട്ട് എന്റർടൈന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിളയും ആണ്. സാഹസിക രംഗങ്ങൾക്കും വി എഫ് എക്സിനും പ്രാധാന്യമുള്ള ഈ ചിത്രം പ്രേക്ഷകർക്ക് ഒരു പുത്തനാനുഭവം ആയിരിക്കുമെന്നുറപ്പാണ്. നാദിയ മൊയ്തു ഒരു വലിയ ഇടവേളക്ക് ശേഷം ലാലേട്ടന്റെ നായികയാകുന്നുവെന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.