ഹാപ്പി വെഡിങ്, ചങ്ക്സ്,ഒരു അഡാർ ലൗ എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം ഒമർലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ധമാക്ക.യുവനടൻ അരുൺ ആണ് ചിത്രത്തിലെ നായകൻ.നിക്കി ഗൽറാണി ആണ് നായിക. ഹരീഷ് കണാരൻ, ധർമജൻ ബോൾഗാട്ടി, അരുൺ, തരികിട സാബു, ശ്രീജിത്ത് രവി എന്നിവർക്കൊപ്പം ലാലും സലിംകുമാറും സുപ്രധാനമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ചിത്രത്തിന് വേണ്ടി നടൻ മുകേഷിന്റെ ഒരു ലുക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.മുകേഷ് ശക്തിമാന്റെ വേഷം ധരിച്ച് നിൽക്കുന്ന ചിത്രങ്ങളും വീഡിയോയും ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.ചിത്രങ്ങളും വീഡിയോകളും ഏറെ വൈറലായതോടെ മലയാളത്തിന്റെ ശക്തിമാനെ നെഞ്ചിലേറ്റിയിരിക്കുകയാണ് മലയാളികൾ ഒന്നാകെ.