ഒമർ ലുലുവിന്റെ സംവിധാനത്തിൽ എത്തിയ റൊമാന്റിക് ചിത്രം ഒരു അഡാർ ലവ് മാറ്റം വരുത്തിയ ക്ളൈമാക്സുമായി ഇന്ന് മുതൽ വീണ്ടും തീയറ്ററുകളിൽ എത്തുകയാണ്. പുത്തൻ ക്ളൈമാക്സുമായി എത്തുന്ന ചിത്രം സൗജന്യമായി കാണുവാനുള്ള ഒരു അവസരം കൂടി ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഒരുക്കിയിട്ടുമുണ്ട്. ആദ്യമേ തന്നെ സിനിമ കണ്ടവർ അതിന്റെ ടിക്കറ്റോ ബുക്കിങ്ങ് നമ്പറുമായോ ഒരു അഡാർ ലവ് ഇപ്പോൾ കളിക്കുന്ന, ആദ്യം സിനിമ കണ്ട അതേ തീയറ്ററിൽ ബന്ധപ്പെട്ടാൽ സിനിമ രണ്ടാം തവണ സൗജന്യമായി കാണാമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ഇന്നത്തേക്ക് മാത്രമാണ് ഇത്തരത്തിൽ ഒരു ഓഫർ അവർ നൽകിയിരിക്കുന്നത്.