ദ പ്രീസ്റ്റിന്റെ വിജയാഘോഷത്തെ തുടര്‍ന്ന് നടത്തിയ പ്രസ് മീറ്റിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. നടി നിഖില വിമലിന്റെ ചില ചിത്രങ്ങളാണ് മമ്മൂട്ടി ഫാന്‍സും ട്രോളന്മാരും ഏറ്റെടുത്തിരിക്കുന്നത്. മമ്മൂട്ടിയുടെ മുഖത്ത് നിന്നും കണ്ണെടുക്കാതെ നോക്കിയിരിക്കുന്ന താരത്തിന്റെ ചിത്രങ്ങള്‍ വൈറലാവുകയാണ്.
മാധ്യമങ്ങളോട് സംസാരിക്കുന്ന മമ്മൂട്ടിയുടെ മുഖത്തു നിന്നും കണ്ണെടുക്കാതെയുള്ള നിഖിലയുടെ നോട്ടം ട്രോളന്മാര് ആഘോഷമാക്കിയിരിക്കുകയാണ്. ഒരു മയത്തില്‍ ഒക്കെ നോക്കെഡേയ്, ഇതെന്തൊരു നോട്ടമാണ് എന്നിങ്ങനെയുള്ള ട്രോളുകളാണ് പ്രചരിക്കുന്നത്. ട്രോള്‍ പങ്കുവെച്ച് നടിയും നിഖിലയുടെ സുഹൃത്തുമായ ഐശ്വര്യ ലക്ഷ്മിയും രംഗത്തെത്തിയിട്ടുണ്ട്.
‘ഈ ട്രോള്‍ ഞാനും ഷെയര്‍ ചെയ്യുന്നു. കൊല്ലരുത്” എന്ന കാപ്ഷനോടെയാണ് താരം ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി ട്രോള്‍ പങ്കുവെച്ചിരിക്കുന്നത്. ദ പ്രീസ്റ്റില്‍ ജെസി എന്ന സ്കൂള്‍ ടീച്ചറുടെ വേഷത്തിലാണ് നിഖില എത്തിയത്.
അതേസമയം, ഗംഭീര സ്വീകരണമാണ് ദ പ്രീസ്റ്റിന് പ്രേക്ഷകരില്‍ നിന്നും ലഭിച്ചിരിക്കുന്നത്. ജോഫിന്‍ ടി. ചാക്കോ സംവിധാനം ചെയ്ത ചിത്രം മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയോടെയാണ് എത്തിയത്. കേരളത്തിലെ മിക്ക തിയേറ്ററുകളിലും ചിത്രം ഹൗസ് ഫുള്ളായി പ്രദര്‍ശനം തുടരുകയാണ്. ആദ്യ ദിവസം തന്നെ 2.05 കോടി രൂപ കളക്ഷനാണ് ചിത്രം നേടിയത്.