തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തിയ താരമാണ് നിമിഷ സജയൻ. പിന്നീട് താരം നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. അഭിപ്രായങ്ങൾ മുഖംനോക്കാതെ തുറന്നു പറയുന്ന വ്യക്തിത്വമാണ് നിമിഷയുടെത്. താരത്തിന്റെ പുതിയ ചിത്രം താരം തന്നെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി പങ്കു വെക്കുകയുണ്ടായി. ബോൾഡ് ലുക്കിലുള്ള ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.
സിനിമാമേഖലയിൽ തനിക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങളെപ്പറ്റിയും താൻ എന്തുകൊണ്ടാണ് മേക്കപ്പില്ലാതെ അഭിനയിക്കുന്നത് എന്നതിനെപ്പറ്റിയും താരം ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ആനീസ് കിച്ചൻ എന്ന പരിപാടിയിലായിരുന്നു നിമിഷ അഭിപ്രായങ്ങൾ തുറന്നു പറഞ്ഞത്. ഇതിനെതിരെ നിരവധി ട്രോളുകളും എത്തിയിരുന്നു. നിമിഷയുടെ അഭിപ്രായങ്ങളെ വളച്ചൊടിച്ച് മറ്റൊരു രീതിയിലേക്ക് ആക്കുന്ന വ്യക്തികളോട് അതിനെ വളച്ചൊടിക്കരുത് എന്നും നേരായ രീതിയിൽ കാണണമെന്നും നിമിഷ പറഞ്ഞിരുന്നു