മലയാളത്തിലെ ശ്രദ്ധേയയായ നടിയാണ് നിമിഷ സജയന്. ഒട്ടനവധി ഹിറ്റുകളിലും നിമിഷ വിജയന് ഭാഗമായി. നിമിഷ ബോളിവുഡിലേക്കും എത്തുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
ദേശീയ പുരസ്കാര ജേതാവ് ഒനിര്‍ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രത്തില്‍ ആണ് നിമിഷ സജയന് അഭിനയിക്കുന്നത്. വി ആര് എന്നാണ് സിനിമയുടെ പേര്. ഒനിറിന്റെ തന്നെ ഐം ആം ലൈക് ഐ ആം എന്ന സിനിമയുടെ തുടര്‍ച്ചയാണ് ഇത്. സെപ്റ്റംബറില്‍ ചിത്രീകരണം തുടങ്ങാനാണ് ആലോചന.
നതാലിയ ശ്യാം സംവിധാനം ചെയ്യുന്ന ഇംഗ്ലീഷ് ചിത്രമായ ഫുട്പ്രിന്റ്സ് ഓണ്‍ വാട്ടര്‍ ആണ് നിമിഷ നായികയാകുന്ന മറ്റൊരു സിനിമ. നിമിഷയുടേതായി ഉടന്‍ റിലീസ് ചെയ്യാനുള്ള ചിത്രം മാലിക് ആണ്.