ആസിഫ് കേന്ദ്രകഥാപാത്രമായി എത്തിയ ചിത്രം കെട്ട്യോളാണ് എന്റെ മാലാഖ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രമൊരുക്കിയ നിസാം ബഷീറിന്റെ അടുത്ത ചിത്രം അണിയറയില്‍ ഒരുങ്ങുന്നു. ചിത്രത്തില്‍ മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് നായകനാകുന്നത്.
ആസിഫ് നായികനായി എത്തിയ ചിത്രം ഇബ്ലിസ്, അഡ്വഞ്ചേര്‍സ് ഓഫ് ഓമനക്കുട്ടന് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സമീര്‍ അബ്ദുള്‍ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ബാദുഷ പ്രൊഡക്ഷന്‍സും വണ്ടര്‍ഹാള്‍ സിനിമാസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ഇത്രയും വിവരങ്ങള്‍ മാത്രമെ പുറത്ത് വിട്ടിട്ടുള്ളു. കൂടുതല്‍ വിവരങ്ങള്‍ക്കായി പ്രേക്ഷകരും കാത്തിരിക്കുകയാണ്. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും എന്നാണ് സൂചന.
ആസിഫ് അലി നായകനായും വീണ നന്ദകുമാര്‍ നായികയുമായി എത്തിയ കെട്ട്യോളാണ് എന്റെ മാലാഖയിലൂടെയാണ് നിസാം സംവിധാന രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. സൗബിന് ഷാഹിറിന്റെ പറവ സിനിമയില്‍ ചീഫ് അസോഷ്യേറ്റ് ആയും നിസാം പ്രവര്‍ത്തിച്ചിട്ടുണ്ട്.