നവാഗതനായ ഗിരീഷ് എ ഡി സംവിധാനം ചെയ്ത ചിത്രമാണ് തണ്ണീർ മത്തൻ ദിനങ്ങൾ.കുമ്പളങ്ങി നൈറ്റ്സ് ഫെയിം മാത്യു തോമസ്,ഉദാഹരണം സുജാത ഫെയിം അനശ്വര രാജൻ,വിനീത് ശ്രീനിവാസൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മുഴുനീള കോമഡി ചിത്രമായി ഒരുക്കിയ തണ്ണീർ മത്തൻ ദിനങ്ങൾക്ക് ആദ്യ ഷോ മുതൽ തന്നെ ഗംഭീര റിപ്പോർട്ടുകളാണ് ലഭിക്കുന്നത്.
ചിത്രം നിറഞ്ഞ സദസ്സിൽ പ്രർശനം തുടരുകയാണ്. ഓണത്തിന് സ്വകാര്യ ടെലിവിഷന്‍ ചാനലില്‍ ചിത്രം ടെലിക്കാസ്റ്റ് ചെയ്യുമെന്ന് പ്രചരണങ്ങൾ നടന്നിരുന്നു. എന്നാൽ അത് വ്യാജ പ്രചരണം ആണെന്ന് അറിയിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് അണിയറ പ്രവർത്തകർ.
വ്യാജ പ്രചരണങ്ങളില്‍ വഞ്ചിതരാകാതിരിക്കണമെന്നും സിനിമയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന മാര്‍വാടി ഗ്രൂപ്പിനെ ഒറ്റപ്പെടുത്തണമെന്നും സിനിമയുടെ ഫേസ്ബുക്ക് പേജിലൂടെ അവർ അറിയിച്ചു. ചിത്രം ഈ ഓണത്തിന് ഏഷ്യാനെറ്റിലൂടെ സംപ്രേക്ഷണം ചെയ്യുമെന്ന് കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെയാണ് പ്രചരണം നടന്നത്. റിലീസ് ചെയ്ത് രണ്ടാഴ്ച മാത്രം പിന്നിട്ട ചിത്രം ടിവിയില്‍ വരുമെന്ന പ്രചരണം സിനിമയുടെ വിജയത്തെ ബാധിക്കാതിരിക്കാനാണ് അണിയറ പ്രവർത്തകർ രംഗത്തെത്തിയത്.