Sunday, February 28

ത്രില്ലടിപ്പിച്ച് ‘ഓപ്പറേഷന്‍ ജാവ’ ടീസര്‍

Pinterest LinkedIn Tumblr +

വാസ്തവം,ഒരു കുപ്രസിദ്ധ പയ്യന്‍ എന്നി ചിത്രങ്ങള്‍ക്കു ശേഷം വി സിനിമാസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ പത്മ ഉദയ് ആണ് നിര്‍മ്മിക്കുന്ന ഓപ്പറേഷന്‍ ജാവയുടെ ടീസറെത്തി. വിനായകന്‍, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ്, ലുക്ക്മാന്‍, ബിനു പപ്പു, ഇര്‍ഷാദ് അലി, പ്രശാന്ത് അലക്‌സാണ്ടര്‍, ദീപക് വിജയന്‍, പി ബാലചന്ദ്രന്‍, ബൈജു, മാത്യൂസ് തോമസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഓപ്പറേഷന്‍ ജാവ ‘ ഒരു റോ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണെന്നാണ് ടീസര്‍ നല്‍കുന്ന സൂചന.

ഒരു വര്‍ഷക്കാലത്തോളം നീണ്ട റിസര്‍ച്ചുകള്‍ക്കൊടുവിലാണ് ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയത്. കേരള പോലീസിന്റെ അന്വേഷണ രീതിയെ കുറിച്ച് പറയുന്ന ചിത്രം പരമാവധി സത്യസന്ധമായാണ് ചിത്രീകരിച്ചിരിക്കുന്നതെന്നാണ് സംവിധായകന്‍ പറയുന്നത്. ഫായിസ് സിദ്ദിഖ് ആണ് ക്യാമറ. ജെക്‌സ് ബിജോയ് ആണ് സംഗീതം.

teevandi enkile ennodu para
Loading...
Share.

About Author

Comments are closed.