ദുൽഖർ സൽമാൻ നായകനായ ഒരു യമണ്ടൻ പ്രേമകഥ പ്രേക്ഷകരെ പൊട്ടിചിരിപ്പിച്ച് വിജയകരമായി പ്രദർശനം തുടരുകയാണ്. ചിത്രത്തിന്റെ അണിയറപ്രവർത്തകർ ദുൽഖറിനൊപ്പം ഒരു യമണ്ടൻ ഡിന്നർ ഓഫറുമായി രംഗത്ത് വന്നിരിക്കുകയാണ്. നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം. നിങ്ങളുടെ ജീവിതത്തിലെ “ഒരു യമണ്ടൻ പ്രേമകഥ” ഞങ്ങളോട് പറയുക. 30 സെക്കൻഡിൽ കുറയാതെയോ 1 മിനിറ്റിൽ കൂടാതെയോ വീഡിയോ രൂപത്തിൽ “ആ പ്രേമകഥ” 9142425050 എന്ന നമ്പറിൽ ഞങ്ങൾക്ക് വാട്സാപ്പ് ചെയ്യുക. തെരഞ്ഞെടുക്കപ്പെടുന്ന 10 പേർക്ക് ദുൽഖർ സൽമാനും, യമണ്ടൻ പ്രേമകഥയിലെ മറ്റു താരങ്ങൾക്കും അണിയറപ്രവർത്തകർക്കുമൊപ്പം ഒരു യമണ്ടൻ ഡിന്നർ !!!
നവാഗതനായ ബി സി നൗഫല്‍ സംവിധാനം ചെയ്യുന്ന ദുല്‍ഖര്‍ സല്മാന് മലയാളത്തിലേയ്ക്ക് ഒന്നര വര്‍ഷത്ത ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ ചിത്രമാണ് ഒരു യമണ്ടന്‍ പ്രേമകഥ. നടന് വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംയുക്ത മേനോനും നിഖില വിമലും ചിത്രത്തില്‍ നായികമാരായി എത്തുന്നു. കോമഡിയ്ക്ക് പ്രാധാന്യം നല്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ആന്റോ ജോസഫാണ്. സലീം കുമാര്‍, സൗബിന് സാഹിര്‍, ധര്മജന് ബോള്‍ഗാട്ടി, രമേഷ് പിഷാരടി,അശോകന് തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. സുജിത്ത് വാസുദേവനാണ് ചിത്രത്തിന്റെ ഛായഗ്രഹണം, എഡിറ്റിങ് ജോണ്‍ കുട്ടിയും. നാദിര്‍ഷയാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്.