മാരി സെൽവരാജ് സംവിധാനം ചെയ്ത് പാ രഞ്ജിത്ത് നിർമ്മിച്ച ചിത്രമാണ് പരിയേരും പെരുമാൾ. ഈ ചിത്രം ഒട്ടേറെ പുരസ്കാരങ്ങൾ നേടിയിരുന്നു. ഒരു സിനിമയ്ക്കും ഒരു പാഠം ആകാൻ കഴിയും എന്ന് തെളിയിച്ചു കൊണ്ട് ചിത്രം ഇപ്പോൾ തമിഴ് നാട്ടിലെ പന്ത്രണ്ടാം ക്ലാസ് പാഠപുസ്തകത്തിൽ ഉൾപെടുത്തിയിരിക്കുകയാണ്.പന്ത്രണ്ടാം ക്ലാസിലെ കോനാർ തമിഴ് ഉരെയിൽ (തമിഴ് നാട്ടിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾ വ്യാപകമായി ഉപയോഗിക്കുന്ന ഗൈഡ്) ചിത്രത്തിലെ പല രംഗങ്ങളെ പറ്റിയും എടുത്തുപറയുന്നുണ്ട്.
സമൂഹത്തിൽ നിലനിൽക്കുന്ന ജാതി ചിന്തകളെ വരച്ചുകാട്ടുന്ന ഒരു ചിത്രമായിരുന്നു പരിയേരും പെരുമാൾ. ചിത്രം തമിഴ്നാട്ടിലെ തിരുനെൽവേലി, തൂത്തുക്കുടി പ്രദേശത്തെ ജാതി വിവേചനം അടിസ്ഥാനപ്പെടുത്തി രൂപം കൊണ്ടതായിരുന്നു.നീലം പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിച്ചത്.